അങ്കമാലി പ്രവാസി അസോസിയേഷന്‍ കുവൈത്ത് യാത്രയയപ്പ് നല്‍കി
Thursday, May 26, 2016 4:46 AM IST
കുവൈത്ത്: അങ്കമാലി പ്രവാസി അസോസിയേഷന്‍ കുവൈറ്റ് (എപിഎകെ) ഉപദേശകസമിതി ചെയര്‍മാന്‍ നിജി പൈലിയും കുടുംബവും പ്രവാസജീവിതം അവസാനിപ്പിച്ചു മറ്റൊരു രാജ്യത്തേക്കു പോകുന്ന അവസരത്തില്‍ യാത്രയയപ്പ് നല്‍കുകയുണ്ടായി. അബാസിയ ഹൈഡന്‍ ഓഡിറ്റോറിയത്തില്‍ നടന്ന മീറ്റിംഗില്‍ പ്രസിഡന്റ് ജോണ്‍സണ്‍ അറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. സംഘടനയുടെ പ്രഥമ ട്രഷറര്‍, ജനറല്‍ സെക്രട്ടറി, ഉപദേശകസമിതി ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ കഴിഞ്ഞകാലങ്ങളില്‍ വഹിച്ചിരുന്നു.

സംഘടനയുടെ സ്നേഹോപഹാരം സ്ഥാപകാംഗവും മുന്‍ ഉപദേശകസമിതി ചെയര്‍മാനുമായ ജേക്കബ് പൈനടത്തും, പ്രസിഡന്റ് ജോണ്‍സണ്‍ അറയ്ക്കലും ചേര്‍ന്നു കൈമാറി. ജനറല്‍ സെക്രട്ടറി സജീവ് പോള്‍ സ്വാഗതവും, ട്രഷറര്‍ മാര്‍ട്ടിന്‍ കുര്യന്‍ നന്ദിയും പറഞ്ഞു. ജേക്കബ് പൈനാടത്ത്, ബേക്കന്‍ ജോസഫ്, ഡെയ്സണ്‍ പൈനാടത്ത്, പ്രഫുല്ലകുമാര്‍, ജോര്‍ജ് തേലപ്പില്‍ള്ളി, ദീപക് ജോസ്, ജോബി പൈനാടത്ത്, ജോസ് പഞ്ഞിക്കാരന്‍, ജോസ് ആഗസ്തി, ഷാജി ചാക്കോച്ചന്‍, ഷിബു പൌലോസ്, ബാബു തോമസ്, വിനു പൌലോസ്, ബിജോ മംഗലി, ജിന്റോ വര്‍ഗീസ്, എബി ചക്യേത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. നിജി പൈലി മറുപടി പ്രസംഗം നടത്തി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍