കെഫാക് സോക്കര്‍ ലീഗ് 2016 സെമി ഫൈനല്‍ ലൈനപ്പായി
Thursday, May 26, 2016 4:46 AM IST
കുവൈത്ത് സിറ്റി : കെഫാക് സോക്കര്‍ ലീഗ് സീസണ്‍ നാലിലെ സെമി ഫൈനല്‍ ലൈനപ്പായി. സോക്കര്‍ കേരള ഢ യംഗ് ഷൂട്ടേഴ്സ് സിഎഫ്സി സാല്‍മിയ ഢ സ്പാര്‍ക്സ് എഫ്സി ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടും. ക്വാര്‍ട്ടര്‍ ഫൈനലിലെ ആദ്യ മത്സരത്തില്‍ സോക്കര്‍ കേരള ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് അല്‍ഫൊസ് രൌധയെ പരാജയപ്പെടുത്തി. മത്സരത്തിന്റെ തുടക്കം മുതല്‍ രണ്ടു ഗോളുകള്‍ നേടി സോക്കര്‍ മത്സരത്തില്‍ അധ്യപത്യം ഉറപ്പിച്ചു.

മുഴുവന്‍ സമയവും ഇരു ടീമുകളും ഗോള്‍ രഹിത സമനില പാലിച്ചപ്പോള്‍ എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിലാണ് സിഎഫ്സി സാല്‍മിയ വിജയ ഗോള്‍ നേടിയത് മൂന്നാം മത്സരത്തില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് ബ്ളാസ്റ്റേഴ്സ് കുവൈത്തിനെ പരാചയപ്പെടുത്തി യംഗ് ഷൂട്ടേഴ്സ് സെമിയില്‍ ഇടം നേടി. ആദ്യ പകുതിയില്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല രണ്ടാം പകുതിയില്‍ നേടിയ രണ്ടു ഗോളുകളാണ് യംഗ് ഷൂട്ടേഴ്സ് വിജയം പിടിച്ചെടുത്തത് അവസാന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ രണ്ടാം സ്ഥാനക്കാരായ മലപ്പുറം ബ്രദേഴ്സിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി സ്പാര്‍ക്സ് എഫ്.സി യും സെമിയില്‍ ഇടംനേടി . സെമി ഫൈനല്‍ മത്സരങ്ങള്‍ വെള്ളിയാഴ്ച മിശ്രിഫിലെ യുത്ത് പബ്ളിക് സ്റ്റേഡിയത്തില്‍ നടക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍