ചെരിപ്പറമ്പില്‍ സി.വി. മാത്യു റോക്ക്ലാന്‍ഡില്‍ നിര്യാതനായി
Thursday, May 26, 2016 4:42 AM IST
ന്യുയോര്‍ക്ക്: ചെരിപ്പറമ്പില്‍ സി.വി. മാത്യു (മാത്തുക്കുട്ടി -73) റോക്ക്ലാന്‍ഡില്‍ നിര്യാതനായി. എഴുമറ്റൂര്‍ പെരുമ്പെട്ടി ചെരിപ്പറമ്പില്‍ പരേതരായ സി.വി. ഫിലിപ്പോസിന്റെയും മറിയാമ്മയുടെയും പുത്രനാണ്. 1979ല്‍ അമേരിക്കയിലെത്തി. കാല്‍ നൂറ്റാണ്ടിനു ശേഷം നാട്ടിലേക്കു മടങ്ങി വിശ്രമജീവിതം നയിക്കുകയായിരുന്നു. പെരുമ്പെട്ടിയില്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ ഭാര്യ ജെസി മാത്യുവിനൊപ്പം സജീവമായിരുന്നു.

ന്യുയോര്‍ക്കിലുള്ള സാം മാത്യു ഏക പുത്രനാണ്. ഏലിയാമ്മ ജേക്കബ് (മോളി), അച്ചാമ്മ മാത്യു (കുഞ്ഞമ്മ) അന്നമ്മ ജോണ്‍ (മേഴ്സി) പരേതരായ റേച്ചല്‍ ഫിലിപ്പ് (തങ്കമ്മ) സി.വി. വര്‍ഗീസ് (കുഞ്ഞൂഞ്ഞ്) എന്നിവരാണു സഹോദരങ്ങള്‍.

പൊതുദര്‍ശനം:   മേയ് 26-നു (വ്യാഴാഴ്ച) വൈകുന്നേരം അഞ്ചു മുതല്‍ ഒമ്പതുവരെ സെന്റ് ജോണ്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍. (331 ബ്ളെയ്സ്ഡെല്‍ റോഡ്, ഓറഞ്ച്ബര്‍ഗ്, ന്യൂയോര്‍ക്ക് 10962). സംസ്കാരം മേയ് 30നു (തിങ്കളാഴ്ച) പെരുമ്പെട്ടി സെന്റ് മേരീസ് ചര്‍ച്ചില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: പള്ളിക്കല്‍ ജോണ്‍ 845 598 2466; ലിജു ജേക്കബ് 845 598 6323.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം