അഭയാര്‍ഥികളുടെ എണ്ണം കുറയുന്നു
Wednesday, May 25, 2016 8:19 AM IST
ബ്രസല്‍സ്: തുര്‍ക്കിയുമായി ഒപ്പുവച്ച കരാര്‍ പ്രാബല്യത്തിലായതോടെ യൂറോപ്പിലെത്തുന്ന അഭയാര്‍ഥികളുടെ എണ്ണത്തില്‍ കുറവു വന്നതായി യൂറോപ്യന്‍ യൂണിയന്റെ വിലയിരുത്തല്‍.

കരാര്‍ അനുസരിച്ച്, തുര്‍ക്കി വഴി ഗ്രീസിലെത്തുന്ന സിറിയന്‍ അഭയാര്‍ഥികളെ മാത്രമാണ് തുര്‍ക്കിയിലേക്കു തിരിച്ചയയ്ക്കുന്നത്. അതിനാല്‍, ഗ്രീസ് വഴി വരാന്‍ മിക്കവരും ഇപ്പോള്‍ താത്പര്യപ്പെടുന്നില്ല.

എന്നാല്‍, ഇറ്റലി അടക്കമുള്ള രാജ്യങ്ങളിലൂടെ മറ്റു മാര്‍ഗങ്ങള്‍ തേടുകയാണ് അഭയാര്‍ഥികള്‍ എന്നും യൂറോപ്യന്‍ യൂണിയന്‍ വിലയിരുത്തുന്നു.

ലിബിയന്‍ തീരത്തുനിന്നു കടല്‍ കടന്ന് ഇറ്റലിയിലെത്താന്‍ ശ്രമിച്ച അഭയാര്‍ഥികളില്‍ 2725 പേരെ അടുത്ത ദിവസങ്ങളിലായി കടലില്‍നിന്നു രക്ഷപെടുത്തിയിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍