ഡാളസില്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടി-20 മത്സരങ്ങള്‍ മേയ് 27 മുതല്‍
Wednesday, May 25, 2016 6:03 AM IST
ഡാളസ്: ഡാളസിലെ വിവിധ ക്രിക്കറ്റ് ടീമുകളെ ഉള്‍പ്പെടുത്തി മേയ് 27 മുതല്‍ 30 വരെ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടി-20 മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.

എ, ബി. സി എന്നീ മൂന്നു ഗ്രൂപ്പുകളില്‍ ആകെ ഒമ്പതു ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. മത്സരത്തില്‍ വിജയികളാകുന്ന ടീമിന് 5000 ഡോളര്‍ കാഷ് അവാര്‍ഡു ലഭിക്കും.

മെമ്മോറിയല്‍ ഡേ വാരാന്ത്യത്തില്‍ നടക്കുന്ന മത്സരങ്ങള്‍ വീക്ഷിക്കുന്നതിന് ഡാളസ് ഫോര്‍ട്ട്വര്‍ത്ത് മെട്രോ പ്ളെക്സില്‍ നിന്നും ധാരാളം ക്രിക്കറ്റ് പ്രേമികള്‍ എത്തി ചേരുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

മസ്കിറ്റ്, ഗാര്‍ലന്റ്, ഇര്‍വിംഗ്, ഗ്രാന്റ്പ്രറേറി എന്നീ ഗ്രൌണ്ടുകളിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

വിവരങ്ങള്‍ക്ക്: 469 231 3436.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍