ഡിവിഎസ്സി വോളിബോള്‍ ടൂര്‍ണമെന്റ്: ഫില്ലി സ്റാര്‍സ് ചാമ്പ്യന്മാര്‍
Wednesday, May 25, 2016 6:00 AM IST
ഫിലഡല്‍ഫിയ: ഡിവിഎസ്സി എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടി ഗ്രേറ്റര്‍ ഫിലഡല്‍ഫിയ റീജണിലെ പ്രമുഖ യുവജന റിക്രിയേഷന്‍ സംഘടനയായ ഡെലവേര്‍വാലി സ്പോര്‍ട്ട്സ് ക്ളബ് നടത്തിയ മൂന്നാമത് ഇന്‍വിറ്റേഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ ഫില്ലി സ്റാര്‍സ് ചാമ്പ്യന്മാരായി. ഫൈനലില്‍ ജെ.സി. സ്പൈക്കേഴ്സിനെ പിന്തള്ളിയാണ് ഫില്ലി സ്റാര്‍സ് ജേതാക്കളായത്. ക്രൂസ്ടൌണിലെ നോര്‍ത്തീസ്റ് റാക്കറ്റ് ക്ളബില്‍ മേയ് 21നു (ശനി) നടന്ന മല്‍സരങ്ങളില്‍ ട്രൈസ്റേറ്റ് ഏരിയായിലെ പ്രമുഖ വോളിബോള്‍ ടീമുകള്‍ പങ്കെടുത്തു.

രാവിലെ ഒമ്പതിനു ഫാ. ടോണി ഐസക്കിന്റെ പ്രാര്‍ഥനാശംസകളെ തുടര്‍ന്നു ഫിലഡല്‍ഫിയായിലെ അനുഗ്രഹീത കലാകാരനും നടനും നാടകകൃത്തുമായ ജോയി കടുകന്മാക്കല്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.

ജിജോ ജോര്‍ജ് ക്യാപ്റ്റനായ ഫില്ലി സ്റാര്‍സ് ടീമില്‍ സജി വര്‍ഗീസ്, ബൈജു സാമുവല്‍, വിജു ജേക്കബ്, ടിബു ജോസ്, സാബു ജോ, ജോഫി ജോസഫ്, സ്റീഫന്‍ വര്‍ഗീസ്, സാബു വര്‍ഗീസ് എന്നിവും റണ്ണേഴ്സ് അപ് ആയ ജെ.സി. സ്പൈക്കേഴ്സിനുവേണ്ടി ടോമി ജയിംസ് (ക്യാപ്റ്റന്‍), ജിജോ കുഞ്ഞുമോന്‍, ജിതിന്‍ പോള്‍, ജോയല്‍ പാറക്കല്‍, ജോജി, നീല്‍, ജോര്‍ജ്, ജെന്‍സ, നോബി എന്നിവരും കളത്തിലിറങ്ങി.

ജേതാക്കള്‍ക്ക് ഡിവിഎസ്സി എവര്‍റോളിംഗ് ട്രോഫിയും ഗ്ളോബല്‍ ട്രാവല്‍സിന്റെ കാഷ് അവാര്‍ഡും റെജി ഫിലിപ്പ് സമ്മാനിച്ചു. റണ്ണര്‍ അപ് ടീമിനുള്ള ഡിവിഎസ്സി ട്രോഫിയും കാഷ് അവാര്‍ഡും മുന്‍ യൂണിവേഴ്സിറ്റി വോളിബോള്‍ താരം സുജാത സെബാസ്റ്യന്‍ സമ്മാനിച്ചു. ജോഫി ജോസഫ് എംവിപി ആയും, ടോമി ജയിംസ് ബെസ്റ് സെര്‍വര്‍ ആയും വ്യക്തിഗത ചാമ്പ്യന്‍ഷിപ്പുകള്‍ കരസ്ഥമാക്കി.

ഷെറീഫ് അലിയാര്‍, സണ്ണി ഏബ്രാഹം, ജോസഫ് വര്‍ഗീസ്, ഏബ്രാഹം മേട്ടില്‍ എന്നിവര്‍ വ്യക്തിഗത മെഡലുകള്‍ സമ്മാനിച്ചു. ടൂര്‍ണമെന്റ് കണ്‍വീനറായ സെബാസ്റ്യന്‍ ഏബ്രാഹം കളിക്കാര്‍ക്കും കാണികള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും നന്ദി പറഞ്ഞു.

മൂന്നു പതിറ്റാണ്േടാളം ഗ്രേറ്റര്‍ ഫിലഡല്‍ഫിയായിലെ യുവജനങ്ങളെയും സ്പോര്‍ട്സ് പ്രേമികളെയും വിവിധ സ്പോര്‍ട്സ് ഇനങ്ങളില്‍ പ്രോല്‍സാഹിപ്പിക്കുകയും ചിട്ടയായ പരിശീലനത്തിലൂടെ ടീം അംഗങ്ങളുടെ കഴിവുകള്‍ വികസിപ്പിച്ച് അവരെ പ്രാദേശികവും ദേശീയവുമായ മല്‍സരങ്ങളില്‍ പങ്കെടുപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സ്പോര്‍ട്സ് സംഘടനയാണ് 1986 ല്‍ സ്ഥാപിതമായ ഡെലവേര്‍വാലി സ്പോര്‍ട്സ് ക്ളബ്.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍