കേരള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ഡാളസിന്റെ ഭാരവാഹികള്‍ സ്ഥാനമേറ്റു
Wednesday, May 25, 2016 3:58 AM IST
ഡാളസ്: കേരള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ഡാളസിന്റെ 2016-ലെ ഭാരവാഹികള്‍ സ്ഥാനമേറ്റെടുത്തു. ഫാ. രാജു ദാനിയേല്‍ (പ്രസിഡന്റ്), റവ. സാം മാത്യു (വൈസ് പ്രസിഡന്റ്), അലക്സ് അലക്സാണ്ടര്‍ (സെക്രട്ടറി), ശ്രീമതി ജിജി മാത്യു (ട്രഷറര്‍), തോമസ് ജോണ്‍ (ക്വയര്‍ കോര്‍ഡിനേറ്റര്‍), അലീഷാ ജോണ്‍സണ്‍ (യൂത്ത് കോര്‍ഡിനേറ്റര്‍) എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.

കമ്മിറ്റി മെമ്പേഴ്സ് ആയി ഫാ. വി.എം. തോമസ്, റവ.ഡോ. ജോര്‍ജ് ജോസഫ്, റവ. നൈനാന്‍ ജേക്കബ്, റവ. അലക്സ് കെ. ചാക്കോ, ഫാ. ജോസി ഇടശേരില്‍, റവ.ഫാ.ഡോ. രഞ്ജന്‍ മാത്യു, ഷാജി രാമപുരം, ജെറിന്‍ സാജുമോന്‍, മാത്യു വി. ഏബ്രഹാം, ശ്രീമതി സുശീല തോമസ്, ജോണ്‍ വര്‍ഗീസ്, ബാബു സി. മാത്യു, സോണി ജേക്കബ്, സിസില്‍ ചെറിയാന്‍, നിബു തോമസ് എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടേയും സഹകരണമുണ്ടാകണമെന്നു പ്രസിഡന്റ് ഫാ. രാജു ദാനിയേല്‍ ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം