കൈരളി ഓഫ് ബാള്‍ട്ടിമോര്‍ കുടുംബസംഗമം പൊക്കണോസ് പര്‍വതനിരകളുടെ താഴ്വരയില്‍
Wednesday, May 25, 2016 3:57 AM IST
ബാള്‍ട്ടിമോര്‍: കൈരളി ഓഫ് ബാള്‍ട്ടിമോറിന്റെ ഈവര്‍ഷത്തെ കുടുംബസംഗമം മേയ് 27, 28, 29 തീയതികളില്‍ പ്രസിദ്ധമായ പോക്കണോസ് പര്‍വ്വത നിരകളുടെ താഴ്വരയില്‍ അരങ്ങേറുന്നു. ബാള്‍ട്ടിമോറിലെ വൈറ്റ്മാഷില്‍ രാവിലെ പത്തുമണിക്ക് ഒത്തുകൂടുന്ന കൈരളി കുടുംബങ്ങള്‍ ഒന്നിച്ചാകും പോക്കണോസിലേക്കു യാത്ര ചെയ്യുക.

വൈവിധ്യമാര്‍ന്ന പരിപാടികളാണു സംഘടിപ്പിച്ചിരിക്കുന്നത്. കായികവും കലാപരവും വിജ്ഞാന -വിനോദ ചാരുതയുമാര്‍ന്ന ഒട്ടനവധി പരിപാടികള്‍ അരങ്ങേറും. വൈറ്റ് വാട്ടര്‍ റാഫ്റ്റിംഗ് മലനിരകളിലൂടെയുള്ള യാത്ര, ക്യാമ്പ് ഫയര്‍, മത്സ്യബന്ധനം, ബാര്‍ബിക്യൂ, ബാസ്കറ്റ് ബോള്‍, കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നിരവധി മത്സരങ്ങള്‍, നാടന്‍പാട്ടുകള്‍ എന്നിവയും ഉണ്ടായിരിക്കും.

പരിപാടി വിജയപ്രദമാക്കുവാന്‍ പ്രസിഡന്റ് സാജു മര്‍ക്കോസിനോടൊപ്പം, സബീന നാസര്‍, അല്‍ഫോന്‍സാ റഹ്മാന്‍, നാദിയാ നാസര്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. ഇവര്‍ക്ക് സഹായഹസ്തവും ഉപദേശകനുമായി ഫോമാ ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുന്ന തോമസ് ജോസ് (ജോസുകുട്ടി) പ്രവര്‍ത്തിക്കുന്നു. മോഹന്‍ മാവുങ്കല്‍ (പബ്ളിക് റിലേഷന്‍സ് ചെയര്‍) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം