കൊല്ലാട് പാറയില്‍ ലീലാമ്മ ചാണ്ടി നിര്യാതയായി
Wednesday, May 25, 2016 3:56 AM IST
ടെക്സസ്, സ്റാഫോര്‍ഡ്: പരേതനായ കൊല്ലാട് പാറയില്‍ വറുഗീസ് ചാണ്ടിയുടെ ഭാര്യ ലീലാമ്മ ചാണ്ടി (77) ടെക്സസിലുള്ള മകന്‍ മനോജ് ചാണ്ടിയുടെ (കൊച്ചുമോന്‍) ഭവനത്തില്‍ നിര്യാതയായി.

ആലുവ പാലക്കളത്തില്‍ കുടുംബാംഗമാണ്. ദീര്‍ഘകാലമായി അമേരിക്കയിലാണ്. സ്റാഫോര്‍ഡ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ ആധ്യാത്മിക കാര്യങ്ങളില്‍ നിറസാന്നിധ്യമായിരുന്നു.

കോട്ടയം അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് മോന്‍സി. പി. അലക്സാണ്ടര്‍, മനോജ് ചാണ്ടി (ടെക്സസ്) ലൌലിമോള്‍ കീരിക്കാട്ട് (ടെക്സസ്) എന്നിവര്‍ മക്കളും, പ്രേമ മോന്‍സി, മാത്യു കീരിക്കാട്ട്, പ്രിയാ മനോജ്, എന്നിവര്‍ മരുമക്കളുമാണ്.

സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ (2411, ഫിഫ്ത് സ്ട്രീറ്റ്, സ്റാഫോര്‍ഡ്, ടെക്സാസ്, 77477) ല്‍ മെയ് 25-നു വൈകിട്ട് ആറു മുതല്‍ ഒമ്പതു വരെ പൊതുദര്‍ശനം ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്നു മൃതദേഹം നാട്ടില്‍ എത്തിക്കുന്നതും, സംസ്കാര ശുശ്രൂഷകള്‍ മാതൃദേവാലയമായ കൊല്ലാട് വച്ചു നടത്തുന്നതുമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മാത്യു കീരിക്കാട്ട് 8327981173, മനോജ് (കൊച്ചുമോന്‍) 8324282848, ലീലാമ്മ ഇട്ടിക്കുഞ്ഞ് 8326439851, സജി കരിമ്പന്നൂര്‍ 8132636302.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം