അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ നഴ്സസ് ദിനാഘോഷം നടത്തി
Tuesday, May 24, 2016 8:20 AM IST
ഡാളസ്: ഇന്ത്യന്‍ നഴ്സുമാരുടെ സംഘടനയായ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സസിന്റെ നേതൃത്വത്തില്‍ നടന്ന നഴ്സസ് ദിനാഘോഷം വിവിധ പരിപാടികളാല്‍ ഉജ്വലമായി.

ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് ഏഡ്യൂക്കേഷന്‍ സെന്ററില്‍ രാവിലെ 9.30 നു തുടങ്ങിയ നഴ്സിംഗ് എഡ്യൂക്കേഷന്‍ പ്രോഗ്രാം പ്രമുഖ നഴ്സ് ലീഗല്‍ കണ്‍സള്‍ട്ടന്റ് നാന്‍സി റോപ്പര്‍ വില്‍സണ്‍ നയിച്ചു. നാല്‍പ്പതോളം പേര്‍ ട്രെയിനിംഗില്‍ പങ്കെടുത്തു. ഉച്ചകഴിഞ്ഞു നടന്ന നഴ്സ് അപ്രീസിയേഷന്‍ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ ഡോ. ജാക്കി മൈക്കിള്‍ നഴ്സിംഗ് നേതൃത്വത്തെക്കുറിച്ചും പ്രഫഷണല്‍ ഡെവെലപ്മെന്റിനെക്കുറിച്ചും എഴുത്തുകാരി മീനു മാത്യു നഴ്സിംഗ് പ്രൊഫഷനിലുള്ളവരുടെ മാനുഷികവശങ്ങളെക്കുറിച്ചും സംഭാവനകളെക്കുറിച്ചും ഡോ. നിഷ ജേക്കബ് ആതുരശ്രുശൂഷാ രംഗത്തെ പ്രഫഷണല്‍ ഡെവലപ്മന്റ് സാധ്യതകളെക്കുറിച്ചും സംസാരിച്ചു.

അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സസിന്റെ സ്ഥാപക നേതാക്കളിലൊരാളായ ഏലിക്കുട്ടി ഫ്രാന്‍സീസിനു പ്രത്യേകം പുരസ്കാരം നല്കി ചടങ്ങില്‍ ആദരിച്ചു. ഹീന ജോര്‍ജ്, സൂസന്‍ തോമസ് എന്നിവര്‍ക്കു സ്തുത്യര്‍ഹ നഴ്സിംഗ് സേവന അവാര്‍ഡുകള്‍ നല്കി. ആനി തങ്കച്ചന്‍, ദീപാ ജയ്സണ്‍, സെല്‍വിന്‍ സ്റാന്‍ലി ശ്രീരാഗ മ്യൂസിക്സ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഗാന പരിപാടിയും സ്റീഫന്‍ ക്രിസ്റഫര്‍ പൂട്ടൂര്‍ നടത്തിയ ഉപകരണസംഗീതവും ജെസി പോള്‍ ആലി ഇടിക്കുള ടീം നേതൃത്വം നല്‍കിയ നഴ്സിംഗ് ട്രിവിയയും ചടങ്ങിനു കൊഴുപ്പേകി.

ആലീസ് മാത്യു ചടങ്ങില്‍ എംസിയായിരുന്നു. പ്രസിഡന്റ് ഹരിദാസ് തങ്കപ്പന്‍ ഡാളസിലെ എല്ലാ ഇന്ത്യന്‍ നഴ്സുമാരെയും നഴ്സിംഗ് വിദ്യാര്‍ഥികളെയും അദ്ദേഹം സംഘടനയിലേക്കും വരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു. ഇന്ത്യന്‍ അമേരിക്കന്‍ നഴ്സിംഗ് അംബ്രല്ലാ സംഘടനയായ നൈന (നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്സസ് ഇന്‍ അമേരിക്ക) ഓക്ടോബര്‍ 21 ,22 തീയതികളില്‍ ഷിക്കാഗോയില്‍ നടത്തുന്ന നാഷണല്‍ കണ്‍വന്‍ഷനില്‍ രജിസ്റര്‍ ചെയ്തു പങ്കെടുവാന്‍ ഹരിദാസ് നഴ്സിംഗ് സമൂഹത്തോടു അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍