കുവൈറ്റ് മലയാളി സമാജം പിക്നിക് സംഘടിപ്പിച്ചു
Tuesday, May 24, 2016 6:27 AM IST
കുവൈത്ത്: കുവൈറ്റ് മലയാളി സമാജത്തിന്റെ പ്രഥമ കുടുംബ പിക്നിക് വിവിധ കായിക മത്സരങ്ങളും വടംവലിയും മുഖ്യാകര്‍ഷണമായിരുന്നു.

രാവിലെ 10നു വര്‍ഗീസ് പോള്‍ സംഗമം ഉദ്ഘാടനം ചെയ്തു. സമാജം രക്ഷാധികാരികളായ ഉല്ലാസ് കുമാര്‍, സജി വര്‍ഗീസ്, രാജീവ് നടുവിലെമുറി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. പിക്നിക് കണ്‍വീണര്‍ മക്സി ജോസഫ്, സമാജം ജനറല്‍ സെക്രട്ടറി ഹരീഷ് തൃപ്പൂണിത്തുറ, ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ എ.സി. സന്തോഷ്, മാത്യു ചെന്നിത്തല എന്നിവര്‍ പിക്നിക്കിനു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍