ഒഐസിസി കുവൈറ്റ് രാജീവ് ഗാന്ധിയെ അനുസ്മരിച്ചു
Tuesday, May 24, 2016 6:26 AM IST
കുവൈത്ത്: ഒഐസിസി കുവൈറ്റ് ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റും ആയിരുന്ന രാജീവ് ഗാന്ധിയുടെ 25-ാമത് ചരമ വാര്‍ഷിക അനുസ്മരണം നടത്തി.

വൈസ് പ്രസിഡന്റും ആക്ടിംഗ് പ്രസിഡന്റ്റുമായ എബി. വാരിക്കാട്ട് നിലവിളക്ക് തെളിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ബി.എസ്. പിള്ള വര്‍ഗീസ് മാരാമണ്‍, ഇക്ബാല്‍ കുട്ടമംഗലം, കൃഷ്ണന്‍ കടലുണ്ടി, ക്രിസ്റഫര്‍ ഡാനിയേല്‍, തോമസ് കുരുവിള, ജോര്‍ജി, രഘുരാമന്‍ ആചാരി, കോരുത്, മാത്യു ചെന്നിത്തല, ഷാനു തലശേരി, രഘു, സെക്രട്ടറി സുരേഷ് മാത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍