ഫര്‍വാനിയ ഇസ്ലാഹി മദ്രസ ആര്‍ട്സ് ഫെസ്റ് സംഘടിപ്പിച്ചു
Tuesday, May 24, 2016 6:26 AM IST
കുവൈത്ത് സിറ്റി. കുവൈത്ത് കേരള ഇസ്ലാഹി സെന്റര്‍ വിദ്യാഭ്യാസ വകുപ്പിനു കീഴില് ഫര്‍വാനിയയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാഹി മദ്രസയിലെ വിദ്യാര്‍ഥികളുടെ കലാമത്സരം ഖുര്ത്വുബ ജംഇയ്യത്ത് ഇഹ് യാഉത്തുറാസ്

ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. കിഡ്സ്, സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍, സി.ആര്‍.ഇ എന്നീ അഞ്ച് വിഭാഗങ്ങളില്‍ ഖുര്‍ആന്‍ പാരായണം, ഹിഫ്ദ്, പ്രസംഗം, ഇസ്ലാമിക ഗാനം, സംഘഗാനം, കഥ പറച്ചില്‍, ആംഗ്യ പാട്ട്, ബാങ്ക് വിളി, കൈയെഴുത്ത് മത്സരം, പോസ്റര്‍ ഡിസൈനിംഗ്, മെമ്മറി ടെസ്റ് തുടങ്ങി വിവിധ പരിപാടികളാണു സംഘടിപ്പിച്ചത്.

ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് പി.എന്‍. അബ്ദുല് ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.പി. മുഹമ്മദ് അബ്ദുല്‍ അസീസ് ആശംസകള്‍ നേര്‍ന്നു. മത്സരങ്ങള്‍ക്ക് ശഫീഖ് മോങ്ങം, ഹാഫിദ് സ്വാലിഹ് സുബൈര്‍, ജാഫര്‍ കൊടുങ്ങല്ലൂര്‍, അബ്ദുല്‍ ഗഫൂര്‍ അന്സാരി, അബ്ദുല്‍ മുനീര്‍ തിരുവങ്ങൂര്‍, അബ്ദുല്‍ ലത്തീഫ് കാപ്പാട്, സിറാജ് മാപ്പിളകത്ത്, ഷാനവാസ് മാഹി, സയിദ് ബിന്‍ അബ്ദുല്‍ കരീം, കെ.സി. അബ്ദുല്‍ മജീദ്, ജുനീഫര്‍ തലക്കുളത്തൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. നിമില്‍ ഇസ്മായില്‍, അബ്ദുല്‍ അസീസ് നരക്കോട്, മുജീബ് റഹ്മാന്‍ സ്വലാഹി, കെ.സി. അബ്ദുല്‍ ലത്തീഫ് തുടങ്ങിയവര്‍ വിധികര്‍ത്താക്കളായിരുന്നു.

വിജയികള്‍ക്ക് പി.എന്‍. അബ്ദുല്‍ ലത്തീഫ് മദനി, ടി.പി.മുഹമ്മദ്, അബ്ദുല്‍ അസീസ്, സെന്റര്‍ വിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് അസ്ലം കാപ്പാട്, ഫര്‍വാനിയ ഇസ്ലാഹി മദ്രസ പിടിഎ പ്രസിഡന്റ് മുഹമ്മദ് അലി, വൈസ് പ്രസിഡന്റ് യാഖൂബ് മാട്ടുവയില്‍, യൂണിറ്റ് പ്രസിഡന്റ് സൈനുദ്ദീന്‍ കൊല്ലം തുടങ്ങിയവരും പിടിഎ അംഗങ്ങളും സമ്മാനങ്ങളും ട്രോഫികളും വിതരണം ചെയ്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍