രാജീവ്ഗാന്ധി അനുസ്മരണം നടത്തി
Tuesday, May 24, 2016 6:22 AM IST
അബുദാബി: കോണ്‍ഗ്രസ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധിയുടെ 25-ാമത് ചരമ വാര്‍ഷികത്തോടനുബന്ധിച്ചു രാജീവ് അനുസ്മരണം സംഘടിപ്പിച്ചു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് ഇന്ത്യയെ കൈ പിടിച്ചുയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയ രാജീവ് ഗാന്ധിയുടെ അകാലത്തിലുള്ള നിര്യാണം ഇന്ത്യക്ക് ഒരു തീരാനഷ്ടമായിരുന്നുവെന്നു യോഗം വിലയിരുത്തി. ആധുനിക ഇന്ത്യയുടെ ശില്പികൂടി ആയിരുന്നു അദ്ദേഹം.

അബുദാബി മലയാളി സമാജത്തില്‍ നടന്ന അനുസ്മരണ കൂട്ടായ്മ സംഗമത്തില്‍ കോണ്‍ഗ്രസ് കൂട്ടായ്മ ചെയര്‍മാന്‍ എന്‍.പി. മുഹമ്മദലി, ജനറല്‍ കണ്‍വീനര്‍ സലിം ചിറക്കല്‍ സ്വാഗതം അശംസിച്ചു. സര്‍വമത പ്രാര്‍ഥനയും നടന്നു. ബി. യേശുശീലന്‍, സതീഷ് കുമാര്‍, എ.എം. അന്‍സാര്‍, സുരേഷ് പയന്നൂര്‍, അബ്ദുല്‍ ഖാദര്‍ തിരുവത്ര, എം.യു. ഇര്‍ഷാദ്, നിബു സാം ഫിലിപ്പ്, ബിനു വാസുദേവന്‍, അബൂബക്കര്‍ മേലേതില്‍, ശുഹൈബ് പള്ളിക്കല്‍, സതീഷ് കൊല്ലം, ജോബീസ്, അശോക് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള