'രാജീവ് ഗാന്ധിയുടെ  അഭാവം മതേതര ഇന്ത്യയുടെ വലിയ നഷ്ടം'
Tuesday, May 24, 2016 6:20 AM IST
ജിദ്ദ: മതേതര ഇന്ത്യ ഇന്നു നേരിടുന്ന വെല്ലുവിളികളില്‍ വലുതാണു രാജീവ് ഗാന്ധിയുടെ അഭാവമെന്നു ഒഐസിസി ജിദ്ദ വെസ്റേണ്‍ റീജണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ മുനീര്‍. രാജീവ് ഗാന്ധിയുടെ 25-ാമത് ചരമ വാര്‍ഷികദിനത്തില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടി ആധുനിക സാങ്കേതിക വിദ്യ കൊണ്ടുവന്ന രാജീവ് ഗാന്ധി, പാവപ്പെട്ടവരേയും അധഃസ്ഥിത വിഭാഗങ്ങളെയും ഒരിക്കലും അവഗണിച്ചിരുന്നില്ല. എന്നാല്‍ ഇന്നു വികസനത്തിന്റെ പേരില്‍ സമൂഹത്തില്‍ അവഗണ വളര്‍ന്നു വരുന്നതായി മുനീര്‍ പറഞ്ഞു.

ഒഐസിസി സ്മാര്‍ട്ട് സെല്‍ പഠിതാകളുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ കണ്‍വീനര്‍ അബ്ദുറഹീം ഇസ്മായില്‍, രാജശേഖരന്‍ അഞ്ചല്‍, എം.പി. വിനോദ് കുമാര്‍, സൃതസേനന്‍ കളരിക്കല്‍, ബഷീര്‍ അലി പരുത്തികുന്നന്‍, സലാം പോരുവഴി, അഗസ്റിന്‍ ബാബു, സജി, കെ.എസ്. സുഹൈബ്, ജനറല്‍ സെക്രട്ടറി സാകീര്‍ ഹുസൈന്‍ എടവണ്ണ, സെക്രട്ടറി അനിയന്‍ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍