വണക്കമാസ തിരുനാളും ആദ്യകുര്‍ബാന സ്വീകരണവും മേയ് 29-ന്
Tuesday, May 24, 2016 4:13 AM IST
ന്യൂയോര്‍ക്ക്: ക്നാനായ കാത്തലിക് മിഷന്റെ വണക്കമാസ തിരുനാളും കുട്ടികളുടെ ആദ്യ കുര്‍ബാന സ്വീകരണ ആഘോഷങ്ങളും മേയ് 29-നു (ഞായറാഴ്ച) വൈകുന്നേരം നാലിനു ക്നാനായ കമ്യൂണിറ്റി സെന്ററില്‍ നടത്തപ്പെടുന്നതാണ്. അന്നേ ദിവസം ലദീഞ്ഞിലും ആഘോഷമായ ദിവ്യബലിയിലും തുടര്‍ന്നു ആദ്യ കുര്‍ബാന സ്വീകരിച്ച കുട്ടികളുടെ മാതാപിതാക്കള്‍ ഒരുക്കുന്ന സ്നേഹവിരുന്നിലും പങ്കെടുക്കുവാന്‍ ഏവരെയും തിരുനാള്‍ കമ്മിറ്റി പ്രത്യേകം ക്ഷണിക്കുന്നു. ക്നാനായ കാത്തലിക് മിഷന്‍ സെക്രട്ടറി എബി കാരതുരുത്തേല്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം