ഫിലിപ്പ് ചാമത്തിലിന്റെ പിതാവ് നിര്യാതനായി
Tuesday, May 24, 2016 4:13 AM IST
ഡാളസ്: തിരുവല്ല ചെങ്ങരൂര്‍ ചാമത്തില്‍ സി.സി. ചാക്കോ (93) നിര്യാതനായി. റിട്ടേയേര്‍ഡ് പോസ്റുമാസ്ററായിരുന്നു. മുണ്ടിയപ്പള്ളില്‍ വാക്കയില്‍ കുടുംബാംഗം പരേതയായ പെണ്ണമ്മ ചാക്കോയാണ് ഭാര്യ.

മേരി, വത്സമ്മ, മോളി, സോളമന്‍, ലാലി, രാജു(ഫിലിപ്പ്), കൊച്ചുമോള്‍ (എല്ലാവരും അമേരിക്ക) മോളി (കേരളം) എന്നിവരാണു മക്കള്‍.

മരുമക്കള്‍: എന്‍.എം. ഫിലിപ്പ്, ബാബു ഫിലിപ്പ്, തീരം ഡയറക്ടര്‍ റവ. ഡോ. കുര്യാക്കോസ് മൂലയില്‍ കോര്‍ എപ്പിസ്കോപ്പ, കുസുമം ജേക്കബ്, ഷൈനി ഫിലിപ്പ്, വിനു എബ്രഹാം.

സംസ്ക്കാരം പിന്നീട്. ഫോമയ്ക്കുവേണ്ടി പ്രസിഡന്റ് പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ , സെക്രട്ടറി ഷാജി എഡ്വേര്‍ഡ് എന്നിവര്‍ അനുശോചിച്ചു. ഡാളസ് മലയാളി അസോസിയേഷന്‍, ഇന്‍ഡോ അമേരിക്കന്‍ പൊളിറ്റിക്കല്‍ ഫോറം തുടങ്ങിയ സംഘടനകള്‍ അനുശോചനം രേഖപ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ക്ക്: സോളമന്‍: 214 632 2294, ഫിലിപ്പ് (രാജു) ചാമത്തില്‍: 469 877 7266.