റംസാനില്‍ യൂറോപ്പും യുഎസും ആക്രമിക്കാന്‍ ഐഎസ് ആഹ്വാനം
Monday, May 23, 2016 8:20 AM IST
ബെര്‍ലിന്‍: മുസ്ലിംകളുടെ വിശുദ്ധ മാസമായ റംസാനില്‍ യൂറോപ്പിലെയും യുഎസിലെയും വിവിധ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ഇസ്ലാമിക് സ്റേറ്റ് ഭീകരരുടെ ആഹ്വാനം.

ഇതുസംബന്ധിച്ച് അബു മുഹമ്മദ് അല്‍ അദ്നാനിയുടെ 31 മിനിറ്റുള്ള റേഡിയോ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. സന്ദേശം ഓണ്‍ലൈനായി പ്രക്ഷേപണം ചെയ്യുകയാണിപ്പോള്‍.

ജൂണ്‍ മുതല്‍ യുഎസിനേയും യൂറോപ്പിനേയും ലക്ഷ്യമിടുക എന്നതാണ് സന്ദേശത്തിന്റെ കാതല്‍. ഇറാക്കിലും സിറിയയിലും ആക്രമണം നടത്തുന്നതിനെക്കാള്‍ നല്ലത് അതാണെന്നും ഉപദേശം.

ഇസ്ലാമിക് സ്റേറ്റിന്റെ പ്രധാന വക്താക്കളിലൊരാളാണ് അല്‍ അദ്നാനി. ഭീകരരെ പരമാവധി പ്രചോദിപ്പിക്കുന്നതാണ് ഇയാളുടെ സംഭാഷണം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍