നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ ജൂണിയര്‍-സീനിയര്‍ വിദ്യാര്‍ഥി സമ്മേളനം ജൂലൈ ഏഴു മുതല്‍
Monday, May 23, 2016 5:17 AM IST
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ ഭദ്രാസനം നോര്‍ത്ത് ഈസ്റ് റീജണിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജൂണിയര്‍-സീനിയര്‍ സമ്മേളനം ജൂലൈ ഏഴു മുതല്‍ 10 വരെ നടക്കും.

ന്യൂജേഴ്സി റാംപോ കോളജില്‍ നടക്കുന്ന കോണ്‍ഫറന്‍സിന്റെ ചിന്താവിഷയം ’ഠവല ആഹൌലുൃശി’ എന്നതാണ്. നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മര്‍ത്തോമ ഭദ്രാസനാധിപന്‍ ഡോ. ഐസസ് മാര്‍ ഫീലക്സിനോക്സ് എപ്പിസ്കോപ്പ ജൂലൈ ഏഴിനു സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. നോര്‍ത്ത് ഈസ്റ് റീജണിലെ വിവിധ ദേവാലയങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

റവ. ഷിബി എം. ഏബ്രഹാം, റവ. ഡെന്നീസ് ഏബ്രഹാം, ഷിനോ ജോര്‍ജ്, ബെന്‍സന്‍ ജി. ബാബു എന്നിവര്‍ കോണ്‍ഫറന്‍സിനു നേതൃത്വം നല്‍കും. ചിന്താവിഷയത്തെ അധികരിച്ചുള്ള പഠനങ്ങള്‍, ഗാന പരിശീലനം, വേദപഠനം, ഗ്രൂപ്പ് ഡിസ്കഷന്‍, ടാലന്റ് നൈറ്റ്, വിനോദ പരിപാടികള്‍ തുടങ്ങിയവ സമ്മേളനത്തിന്റെ ഭാഗമായിരിക്കും. കുട്ടികളെ ദൈവവുമായുള്ള ബന്ധത്തില്‍ നിലനിര്‍ത്തുവാനും ഉത്തമ വ്യക്തിത്വത്തിനുടമകളാക്കി മാറ്റുവാനും സമ്മേളനത്തിനു കഴിയുമെന്നു നോര്‍ത്ത് ഈസ്റ് റീജണ്‍ സണ്‍ഡേ സ്കൂള്‍ സെക്രട്ടറി ഷിബി ജോര്‍ജ് പ്രത്യാശ പ്രകടിപ്പിച്ചു.

വിവരങ്ങള്‍ക്ക്: ഖൃൃരീിള.ംീൃഹറുൃല.രീാ

റിപ്പോര്‍ട്ട്: ബെന്നി പരിമണം