ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍, മൂന്നാം ക്ളാസിലെ മതബോധന വിദ്യാര്‍ഥികളുടെ ആദ്യകുമ്പസാരം മേയ് 21 നും ആഘോഷമായ വിശുദ്ധ കുര്‍ബാന സ്വീകരണം മേയ് 22നു (ഞായര്‍) നടക്കും.
ഡാനിയേല്‍ ചെള്ളക്കണ്ടത്തില്‍, മാത്യു ചെറിയാത്തില്‍, ജേക്കബ് എള്ളങ്കിയില്‍, മെല്‍ബിന്‍ കളപ്പുരക്കല്‍, സിയാന്‍ മാളിയേക്കല്‍, അലക്സീസ് മണപ്പള്ളില്‍, ഏറന്‍ ഓലിയില്‍, ജോഷ്വ പുളിമലയില്‍, ചെല്‍സി പുല്ലാപ്പള്ളിയില്‍, കെന്റ് പുല്ലാപ്പള്ളിയില്‍, സെറീന തത്തംകുളം, നീവാ, അഞ്ചലി, ജിയ വാച്ചാച്ചിറ, ജോനഥന്‍ വാച്ചാച്ചിറ എന്നിവരാണ് ഈ വര്‍ഷം ആദ്യ കുര്‍ബാന സ്വീകരിക്കുന്നത്.
ക്നാനായ കത്തോലിക്ക റീജണ്‍ വികാരി ജനറാള്‍ മോണ്‍. തോമസ് മുളവനാല്‍, ഫൊറോന വികാരി ഫാ. ഏബ്രാഹം മുത്തോലത്ത്, അസി. വികാരി ഫാ. ജോസ് ചിറപ്പുറത്ത്, ഫാ. ടോമി ചെള്ളക്കണ്ടത്തില്‍ എന്നിവര്‍ രാവിലെ 10നു നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കും.
റിപ്പോര്‍ട്ട്: ബിനോയ് കിഴക്കനടി