പുകവലിവിരുദ്ധ കാമ്പയിന് ഉജ്വല തുടക്കം
Friday, May 20, 2016 8:27 AM IST
ദോഹ: ലോകാരോഗ്യ സംഘടനയുടെ പുകവലി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ആന്റി സ്മോക്കിംഗ് സൊസൈറ്റി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പുകവലി വിരുദ്ധ കാമ്പയിന് ഉജ്ജ്വല തുടക്കം.

ഖത്തറിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള തെരഞ്ഞെടുത്ത അഞ്ഞൂറോളം വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും സംബന്ധിച്ച ചടങ്ങില്‍ പത്തു ദിവസം നീണ്ടുനില്‍ക്കുന്ന കാമ്പയിന്‍ സെപ്രോടെക് മാനേജിംഗ് ഡയറക്ടര്‍ ജോസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

പുകവലി ഒരു സാമൂഹ്യ തിന്മയാണെന്നും ഇതിനെ പ്രതിരോധിക്കുവാന്‍ അധ്യാപകരും വിദ്യാര്‍ഥികളും മുന്നിലുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തത്തിനും മറ്റുള്ളവര്‍ക്കും പരിസ്ഥിതിക്ക് പോലും ദുരന്തം വിതക്കുന്ന പുകവലിക്കെതിരെ കുട്ടികളെ കേന്ദ്രീകരിച്ച് നടത്തുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് വമ്പിച്ച പ്രാധാന്യമുണ്െടന്ന് അദ്ദേഹം പറഞ്ഞു. വിംഗ്സ് ഫ്രഷ് ഫുഡ് ഡയറക്ടര്‍ മനു ജോസഫ്്, സെയില്‍സ് മാനേജര്‍ ജയന്‍ ബാലകൃഷ്ണന്‍, ക്വാളിറ്റി ലാബ് ഫൈനാന്‍സ് മാനേജര്‍ ജോബി മാത്യു, പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ പ്രകാശന്‍, ആഡ്ബി കമ്യൂണിക്കേഷന്‍സ് ജനറല്‍ മാനേജര്‍ എം.എ. പൂനൂര്‍ എന്നിവര്‍ പ്രത്യേക അതിഥികളായി സംബന്ധിച്ചു.

ആന്റി സ്മോക്കിംഗ് സൊസൈറ്റി കോഓര്‍ഡിനേറ്റര്‍ അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍ ആന്റി ടൊബാക്കോ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്നു നടന്ന പെയിന്റിംഗ് മല്‍സരത്തില്‍ വിവിധ സ്ക്കൂളുകളില്‍ നിന്നുള്ള അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ തങ്ങളുടെ പുകവലി വിരുദ്ധ ആശയങ്ങള്‍ പ്രകടിപ്പിച്ചു.

ആന്റി സ്മോക്കിംഗ് സൊസൈറ്റി സിഇഒ അമാനുള്ള വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. സൊസൈറ്റി നിര്‍വാഹക സമിതി അംഗങ്ങളായ ജൌഹറലി തങ്കയത്തില്‍, ഷാജു അഗസ്റിന്‍, ഫൌസിയ അക്ബര്‍, റഷാദ് മുബാറക്, അഫ്സല്‍ കിളയില്‍, ഷറഫുദ്ദീന്‍, മുഹമ്മദ് റഫീഖ്, ശബീറലി, സിയാഹുറഹ്മാന്‍, ജോജിന്‍ മാത്യു, നിഥിന്‍ തോമസ്, മാത്യൂ തോമസ്, സെയ്തലവി അണ്േടക്കാട്, സയിദ്, ഹനീന്‍, അമ്മാര്‍ അബ്ദുല്ല എന്നിവര്‍ പരിപാടിക്കു നേതൃത്വം നല്‍കി.

മല്‍സര വിജയികളെ ഉടനെ പ്രഖ്യാപിക്കുമെന്നും ലോകപുകവലി വിരുദ്ധ ദിനമായ മേയ് 31ന് ദോഹ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനങ്ങള്‍ നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു.