മസ്കറ്റില്‍ കൈരളിയുടെ ആഭിമുഖ്യത്തില്‍ എല്‍ഡിഎഫിന്റെ വിജയം ആഘോഷിച്ചു
Friday, May 20, 2016 8:27 AM IST
മസ്കറ്റ്: കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി നേടിയ തകര്‍പ്പന്‍ വിജയം ഒമാനിലെ വിവിധ സ്ഥലങ്ങളില്‍ ആഘോഷിച്ചു. മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ പ്രവാസി പോഷക സംഘടനയായ കൈരളിയുടെയും ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് കേരള വിഭാഗത്തിന്റെയും നേതൃത്വത്തിലായിരുന്നു പ്രധാന ആഘോഷങ്ങള്‍.

ഒമാന്റെ തലസ്ഥാനമായ മസ്കറ്റ് കൂടാതെ മത്ര സൂക്ക്, സീബ് സൂക്ക്, റിസയില്‍ മാര്‍ക്കറ്റ്, നിസ്വ, സൂര്‍ തുടങ്ങി വിവധ സ്ഥലങ്ങളിലും ആഘോഷങ്ങള്‍ നടത്തി. മുതിര്‍ന്ന നേതാവ് പി.എം.ജാബറിന്റെ അധ്യക്ഷതയില്‍ കേരള വിഭാഗം ഓഫീസില്‍ നടന്ന യോഗത്തില്‍ ബാലകൃഷ്ണന്‍, രതീഷ് കേളമ്പേത്ത്, അബ്ദുള്‍ഖാദര്‍, വില്‍സണ്‍ ജോര്‍ജ്, കരിവള്ളൂര്‍ മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം