കോറല്‍സ്പ്രിംഗ് സ്പൈക്കേഴ്സ് വോളിബോള്‍ മത്സരത്തില്‍ ടാമ്പാ ടൈഗേഴ്സ് വിജയികള്‍
Friday, May 20, 2016 5:00 AM IST
മയാമി: കോറല്‍സ്പ്രിംഗ് സ്പൈക്കേഴ്സ് സ്പോര്‍ട്സ് ക്ളബിന്റെ ഒമ്പതാമതു ദേശീയ വോളിബോള്‍ മത്സരം മേയ് ഏഴാം തീയതി കോറല്‍സ്പ്രിംഗ് ചാര്‍ട്ടര്‍ സ്കൂള്‍ ഇന്‍ഡോര്‍ സ്റേഡിയത്തില്‍ വച്ചു അതിഗംഭീരമായി നടത്തി.

ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ഫൊറോനാ പള്ളി വികാരി ഫാ. കുര്യാക്കോസ് കുമ്പക്കീലിന്റെ ലഘു പ്രഭാഷണത്തിനും പ്രാര്‍ഥനയ്ക്കും ശേഷം അച്ചന്‍ ബോള്‍ സേര്‍വ് ചെയ്തുകൊണ്ട് ടൂര്‍ണമെന്റിനു തുടക്കംകുറിച്ചു.

അമേരിക്കയിലെ വിവിധ സ്റേറ്റുകളില്‍നിന്നു പ്രഗല്ഭ ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. ഫൈനല്‍ മത്സരത്തില്‍ വാശിയേറിയ പോരാട്ടത്തിലൂടെ ടാമ്പാ ടൈഗേഴ്സ് കോറല്‍സ്പ്രിംഗ് സ്പൈക്കേഴ്സിനെ പരാജയപ്പെടുത്തിക്കൊണ്ടു വിജയിച്ചു.

വിന്നേഴ്സ് ടീം ടാമ്പാ ടൈഗേഴ്സിന്റെ ക്യാപ്റ്റന്‍ ജഫ്റി ജോയ് വിന്നേഴ്സ് ട്രോഫിയും ക്യാഷ് അവാര്‍ഡും ഏറ്റുവാങ്ങി. റണ്ണേഴ്സ് അപ്പ് ട്രോഫിയും ക്യാഷ് അവാര്‍ഡും കോറല്‍സ്പ്രിംഗ് സ്പൈക്കേഴ്സ് ക്യാപ്റ്റന്‍ വിനു ജോര്‍ജ് ഏറ്റുവാങ്ങി. ടൂര്‍ണമെന്റ് എം.വി.പി ടാമ്പാ ടൈഗേഴ്സിന്റെ അലക്സ് കുമാറും, ബെസ്റ് ഒഫന്‍സീവ് പ്ളെയര്‍ കോറല്‍സ്പ്രിംഗ് സ്പൈക്കേഴ്സിന്റെ ഷാന്‍ കദളിമറ്റവും, ബെസ്റ് ഡിഫന്‍സീവ് പ്ളെയര്‍ കോറല്‍സ്പ്രിംഗ് സ്പൈക്കേഴ്സിന്റെ നിഥിന്‍ തോമസും അര്‍ഹരാകുകയും ട്രോഫികള്‍ കരസ്ഥമാക്കുകയും ചെയ്തു.

സ്റേറ്റ് റെപ്രസെന്റേറ്റീവ് സാജന്‍ കുര്യന്‍, ഫോമ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, ഫൊക്കാന ഫൌണ്േടഴ്സ് ചെയര്‍മാന്‍ രാജന്‍ പടവത്തില്‍, ഫോമ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാത്യു വര്‍ഗീസ്, കേരള സമാജം പ്രസിഡന്റ് ജോസ്മോന്‍ കരേടന്‍, നവകേരള പ്രസിഡന്റ് ജയിംസ് ദേവസ്യ, കൈരളി ആര്‍ട്സ് മുന്‍ പ്രസിഡന്റ് മേരി ജോര്‍ജ്, പൈന്‍സ് റിക്രിയേഷന്‍ സ്പോര്‍ട്സ് ക്ളബ് പ്രസിഡന്റ് ജിജോ ജോണ്‍, പാംബീച്ച് കേരള അസോസിയേഷന്‍ പ്രസിഡന്റ് ബിജു തോണിക്കടവില്‍, ജയ്സണ്‍ ആന്‍ഡ് ബേബി നടയില്‍, സന്‍ജയ് നെടുംപറമ്പില്‍, മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവരുടെ സാന്നിധ്യം പ്രശംസനീയമായിരുന്നു.

കോറല്‍സ്പ്രിംഗ് സ്പൈക്കേഴ്സ് സ്പോര്‍ട്സ് ക്ളബ് പ്രസിഡന്റ് ഷാന്റി വര്‍ഗീസ്, വൈസ് പ്രസിഡന്റ് ജിന്‍സ് തോമസ്, മാനേജര്‍ ദീപു സെബാസ്റ്യന്‍, സെക്രട്ടറി ഷിബു സ്കറിയ, ജോയിന്റ് സെക്രട്ടറി റോബിന്‍ ജേക്കബ്, ട്രഷറര്‍ ജോബി സെബാസ്റ്യന്‍, ക്യാപ്റ്റന്‍ വിനു ജോര്‍ജ്, സിംസണ്‍ സ്കറിയ, അജിത് ജോണ്‍, അനീഷ് ജോര്‍ജ്, ഫെലിക്സ് ആറാംചേരി, ബേബി ജോര്‍ജ്, ജയിന്‍ വാതിയേലില്‍, ജിനോ തോമസ്, ജോബി പി.സി, ജോമിന്‍ മച്ചാനിക്കല്‍, ജോയ് ജോര്‍ജ്, മെല്‍ക്കി ബൈജു, സെബിന്‍ സ്കറിയ, സുശീല്‍ നാളകത്ത്, ജസ്വിന്‍ തോമസ്, സാമുവേല്‍ സജി, ജയ് ഏബ്രഹാം, ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ എന്നിവര്‍ മത്സര പരിപാടികള്‍ക്കു നേതൃത്വം നല്‍കി. ജോയ് തോമസ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം