ഭ്രൂണഹത്യ നിരോധന നിയമം പാസാക്കി
Thursday, May 19, 2016 6:18 AM IST
കൊളംബിയ (സൌത്ത് കരോളിന): പത്തൊന്‍പതു ആഴ്ച വളര്‍ച്ചയെത്തിയ ഭ്രൂണ ഹത്യ നിരോധന നിയമം സൌത്ത് കരോളിന നിയമസഭ മേയ് 17നു പാസാക്കി. അമേരിക്കയില്‍ ഇത്തരത്തിലുള്ള നിയമം പാസാക്കുന്ന പതിനേഴാമത്തെ സംസ്ഥാനമാണ് സൌത്ത് കരോളിന.

ഗവര്‍ണര്‍ നിക്കി ഹെയ്ലി ഒപ്പുവയ്ക്കുന്നതോടെ ബില്‍ നിയമമാകും. സൌത്ത് കരോളിന ഹൌസ് 29 നെതിരെ 79 വോട്ടുകളോടെയാണ് നിയമം പാസാക്കിയത്.

ഗര്‍ഭചിദ്രത്തെ അനുകൂലിക്കുന്നവര്‍ നിയമനിര്‍മാണത്തിനെതിരെ പ്രതിഷേധിച്ചപ്പോള്‍ എതിര്‍ക്കുന്നവര്‍ ഇതിനെ പരക്കെ സ്വാഗതം ചെയ്തു.

ഗര്‍ഭസ്ഥ ശിശു, മാതാവിന്റെ ആരോഗ്യത്തിന് ഹാനികരമാണെന്നു ബോധ്യപ്പെട്ടാല്‍ ഡോക്ടര്‍മാര്‍ക്ക് യുക്തമായ തീരുമാനമെടുക്കുന്നതിനുള്ള വകുപ്പുകള്‍ കൂടി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഗര്‍ഭസ്ഥ ശിശുവിനു വൈകല്യമുണ്െടന്നു ബോധ്യപ്പെട്ടാലും കുഞ്ഞിനെ ജീവിക്കാന്‍ അനുവദിക്കണമെന്ന വ്യവസ്ഥയും നിയമത്തിലുണ്ട്.

സാധാരണ ഭ്രൂണം 20 ആഴ്ച വളര്‍ച്ചയെത്തിയാല്‍ മാത്രമേ കുട്ടികളിലെ വൈകല്യം കണ്െടത്താനുള്ള സാധ്യതകളുള്ളത്.

അതേസമയം ഗര്‍ഭചിദ്ര നിരോധന നിയമത്തിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍