ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറി പ്രകാശനം ചെയ്തു
Thursday, May 19, 2016 6:17 AM IST
ദോഹ: ഖത്തറിലെ പ്രമുഖ അഡ്വൈര്‍ട്ടൈസിംഗ് ആന്‍ഡ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പത്താമത് പതിപ്പ് വാര്‍വിക് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സ്പീഡ്ലൈന്‍ പ്രിന്റിംഗ് പ്രസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഉസ്മാന്‍ മുഹമ്മദിന് ആദ്യ പ്രതി നല്‍കി അലി അബ്ദുള്ള ജാസിം അല്‍ കഅബി പ്രകാശനം ചെയ്തു.

കഴിഞ്ഞ 10 വര്‍ഷത്തോളമായി ഖത്തറില്‍ പ്രസിദ്ധീകരിക്കുന്ന ഡയറക്ടറിക്ക് സ്മോള്‍ ആന്‍ഡ് മീഡിയം മേഖലകളില്‍ വമ്പിച്ച സ്വാധീനമുണ്ടാക്കുവാന്‍ കഴിഞ്ഞതായി മീഡിയ പ്ളസ് സിഇഒ അമാനുല്ല വടക്കാങ്ങര പറഞ്ഞു.

വിശദമായ മാര്‍ക്കറ്റിംഗ് ഗവേഷണ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിക്കുന്ന ഡയറക്ടറി വര്‍ഷം തോറും കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നുവെന്നത് ഡയറക്ടറിയുടെ പ്രചാരത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. മേയ് 22നു ദുബായിലും 26നു കോഴിക്കാടും ഡയറക്ടറി പ്രകാശനം ചെയ്യുമെന്ന് അമാനുല്ല പറഞ്ഞു.

ഉപയോക്താക്കളുടേയും സംരംഭകരുടേയും താത്പര്യവും നിര്‍ദേശവും കണക്കിലെടുത്ത് ഡയറക്ടറി ഓണ്‍ലൈനിലും മൊബൈല്‍ ആപ്ളിക്കേഷനിലും ലഭ്യമാണ്. ഓണ്‍ലൈന്‍ എഡിഷന്‍ പ്രകാശനം ഗ്രാന്റ് മാള്‍ റീജണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കലും മൊബൈല്‍ ആപ്ളിക്കേഷന്‍ പ്രകാശനം ജെറ്റ് എയര്‍വേയ്സ് ജനറല്‍ മാനേജര്‍ അനില്‍ ശ്രീനിവാസനും നിര്‍വഹിച്ചു. അക്കോണ്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ശുക്കൂര്‍ കിനാലൂര്‍, അല്‍ റവാബി ഗ്രൂപ്പ് അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ അഡ്വ. മുഹമ്മദ് ജംഷിര്‍, അവാസ്കോ ട്രേഡിംഗ് മാര്‍ക്കറ്റിംഗ് മാനേജര്‍ സി.പി. ജസീല്‍, സ്പെക്ട്രം എന്‍ജിനിയറിംഗ് മാനേജിംഗ് ഡയറക്ടര്‍ റോയ് വര്‍ഗീസ്, വൈബ്രന്റ് കണ്‍സള്‍ട്ടന്‍സി മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കുമാര്‍ പിള്ള, സെപ്രോടെക് മാനേജിംഗ് ഡയറക്ടര്‍ ജോസ് ഫിലിപ്പ്, അല്‍ വറാക് പ്രിന്റിംഗ് പ്രസ് കൊമേഴ്സ്യല്‍ പ്രസ് മാനേജര്‍ എന്‍ജിനിയര്‍ അംജദ് ഹുസ്നി അയെഷ് എന്നിവര്‍ സംസാരിച്ചു.

മീഡിയ പ്ളസ് ഓപ്പറേഷന്‍സ് മാനേജര്‍ റഷീദ പുളിക്കല്‍, സെയില്‍സ് മാനേജര്‍ ഷറഫുദ്ദീന്‍ തങ്കയത്തില്‍, മാര്‍ക്കറ്റിംഗ് കോഓര്‍ഡിനേറ്റര്‍മാരായ അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍, ഫൌസിയ അക്ബര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അഫ്സല്‍ കിളയില്‍, മീഡിയ പ്ളസ് ഇന്ത്യന്‍ ഓപറേഷന്‍സ് മാനേജര്‍ ഷാജു അഗസ്റിന്‍, ബിസിനസ് എക്സിക്യൂട്ടീവ് മുഹമ്മദ് റഫീഖ്, എം.കെ. ഷബീറലി, സിയാഹുറഹ്മാന്‍, ജോജിന്‍ മാത്യു, സെയ്തലവി അണ്േടക്കാട്, നിഥിന്‍ തോമസ്, മാത്യു തോമസ്, ഖാജ ഹുസൈന്‍ എന്നിവര്‍ പരിപാടിക്കു നേതൃത്വം നല്‍കി.