മാര്‍ത്തോമാ സഫ്രഗന്‍ മെത്രാപ്പോലീത്ത മേയ് 24-നു സന്ദേശം നല്‍കുന്നു
Thursday, May 19, 2016 4:44 AM IST
ഡിട്രോയിറ്റ്: റവ. ഗീവര്‍ഗീസ് മാര്‍ അത്തനേഷ്യസ് സഫ്രഗന്‍ മെത്രാപ്പോലീത്ത ഇന്റര്‍നാഷണല്‍ പ്രെയര്‍ ലൈനില്‍ മേയ് 24-നു സന്ദേശം നല്‍കുന്നു. ജാതിമത വ്യത്യാസമെന്യേ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും പ്രാര്‍ത്ഥനകള്‍ക്കും, വചനം ശ്രവിക്കുന്നതിനുമായി ടെലിഫോണിലൂടെ ഒത്തുചേരുന്ന വേദിയാണ് ഇന്റര്‍നാഷണല്‍ പ്രെയര്‍ലൈന്‍.

വേദപുസ്തക പണ്ഡിതനും അനുഗ്രഹീത വചനശുശ്രൂഷയിലൂടെ ജനഹൃദയങ്ങളെ സ്വാധീനിക്കുകയും ചെയ്യുന്ന അത്തനേഷ്യസ് സഫ്രഗന്‍ മെത്രാപ്പോലീത്ത റാന്നി -നിലയ്ക്കല്‍ ഭദ്രാസനാധിപനാണ്.

കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 605 562 3140 എന്ന നമ്പരില്‍ ഡയല്‍ ചെയ്തതിനുശേഷം 656750 എന്ന കോഡ് ഉപയോഗിക്കണമെന്നു സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: സി.വി. സാമുവേല്‍ (മിഷിഗണ്‍) 586 216 0602.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍