മര്‍ഹബന്‍ യാ റമദാന്‍: ഖൈത്താന്‍ അല്‍ ഗാനിയം മസ്ജിദില്‍ മേയ് 20ന്
Wednesday, May 18, 2016 8:16 AM IST
കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ്പിന്റെ (കെഐജി) കുവൈത്ത് വെസ്റ് മേഖലാ മര്‍ഹബന്‍ യാ റമദാന്‍ പരിപാടി മേയ് 20നു (വെള്ളി) ജുമുഅക്ക് ശേഷം ഖൈതാന്‍ അല്‍ ഗാനിയം മസ്ജിദില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പ്രമുഖ പണ്ഡിതനും പ്രഭാഷകനും എറണാകുളം മസ്ജിദ് ദഅവാ ഇമാം ബഷീര്‍ മുഹിയുദ്ദീന്‍ 'പ്രതീക്ഷയോടെ റമദാനിലേക്ക്' എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തും. സകാത്ത് സംസ്കരണത്തിന്റെ രീതി ശാസ്ത്രം എന്ന വിഷത്തില്‍ കെഐജി പ്രസിഡന്റ് ഫൈസല്‍ മഞ്ചേരി പ്രഭാഷണം നടത്തും. കെഐജി വെസ്റ് മേഖലാ പ്രസിഡന്റ് ഫിറോസ് ഹമീദ് അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ സക്കീര്‍ ഹുസൈന്‍ തുവൂര്‍, അനീസ് ഫാറൂഖി എന്നിവര്‍ വിവിധ ക്ളാസുകള്‍ നയിക്കും.

വിവരങ്ങള്‍ക്ക്: 55117280

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍