സെന്റ് ജോര്‍ജ് കുടുംബയൂണിറ്റ് സെന്റിനറി ആഘോഷിച്ചു
Wednesday, May 18, 2016 6:23 AM IST
ഫരീദാബാദ്: ക്രിസ്തുരാജ കത്തീഡ്രല്‍ ഫൊറോന ഇടവകയിലെ സെന്റ് ജോര്‍ജ് കുടുംബയൂണിറ്റ് നൂറാമത് മാസ കുടുംബയോഗം ആഘോഷിച്ചു.

32 കുടുംബങ്ങള്‍ ഉള്ള ഫരീദാബാദ് എന്‍ഐടി ഭാഗത്തുള്ള യോഗം പത്തു വര്‍ഷത്തിലധികമായി തുടര്‍ച്ചയായി പ്രവര്‍ത്തിച്ചുവരുന്നു.

വിശുദ്ധ കുര്‍ബാനയെതുടര്‍ന്നുള്ള പൊതുയോഗത്തില്‍ സ്ഥലം മാറിപോകുന്ന വികാരി ഫാ. രാജന്‍ പുന്നയ്ക്കലിന് ആശംസകള്‍ നേര്‍ന്നു. തെരഞ്ഞെടുക്കപ്പെട്ട പുതിയ യൂണിറ്റ് പ്രസിഡന്റ് കെ.ഡി. തോമസിനെ മുന്‍ പ്രസിഡന്റ് ജോസഫ് ചാക്കോ അഭിനന്ദിച്ചു. തലസ്ഥാന നഗരിയില്‍ ക്രൈസ്തവരുടെ ഇത്തരത്തിലുള്ള കുടുംബകൂട്ടായ്മകള്‍ക്ക് വിശ്വാസവും സംസ്കാരവും അടുത്ത തലമുറകള്‍ക്ക് കൈമാറുന്നതില്‍ വലിയ പങ്കുണ്െടന്നും അത് ഒരു കുടുംബത്തിനും ഒറ്റയ്ക്ക് നേടാവുന്ന നേട്ടമല്ലെന്നും ഫാ. രാജന്‍ പറഞ്ഞു.

ഫരീദാബാദ് കത്തീഡ്രല്‍ ഇടവകയില്‍ നൂറു യോഗങ്ങള്‍ പൂര്‍ത്തിയാക്കുന്ന പന്ത്രണ്ടാമത്തെ കുടുംബയോഗമാണ് സെന്റ് ജോര്‍ജ് കുടുംബ യൂണിറ്റിന്റേത്.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്