യുകെകെസിഎ ക്രിസ്റല്‍ ജൂബിലി; യൂണിയനുകള്‍ ആവേശത്തില്‍
Wednesday, May 18, 2016 6:19 AM IST
കവന്‍ട്രി: കവന്‍ട്രിയിലെ കണക്ഷന്‍സ് സ്പോര്‍ട്സ് സെന്ററില്‍ ജൂണ്‍ 25നു നടത്തുന്ന യുകെകെസിഎ ക്രിസ്റല്‍ ജൂബിലി കണ്‍വന്‍ഷനെ വരവേല്‍ക്കാന്‍ യുകെകെസിഎയുടെ അമ്പത് യൂണിറ്റുകളും സജ്ജമായി.

നീണ്ട ഇടവേളയ്ക്കുശേഷം റാലി മത്സരം വീണ്ടും സജീവമായതോടെ ഓരോ യൂണിറ്റും തങ്ങളുടെ പ്രൌഡിയും പ്രതാപവും കാട്ടാനുള്ള പ്രധാന വേദികൂടിയായി യുകെകെസിഎ ക്രിസ്റല്‍ ജൂബിലി കണ്‍വന്‍ഷന്‍.

യൂണിറ്റിന്റെ വലിപ്പമനുസരിച്ച് മൂന്നു കാറ്റഗറിയായിട്ടാണു റാലി മത്സരം സംഘടിപ്പിക്കുന്നത്. ഇത്തവണ രണ്ടു മുതല്‍ മൂന്നു കാറ്റഗറിക്കും എവര്‍ റോളിംഗ് ട്രോഫിയും കാഷ് പ്രൈസും സമ്മാനിക്കും.

ക്രിസ്റല്‍ ജൂബിലിയോടനുബന്ധിച്ച് ഉപന്യാസ-ചിത്രരചന മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ വിശദവിവരങ്ങള്‍ സെക്രട്ടറി എല്ലാ നാഷണല്‍ കൌണ്‍സില്‍ മെംബേഴ്സിനും അയച്ചിട്ടുണ്ട്.

കണ്‍വന്‍ഷന്റെ വിജയത്തിനായി ബിജു മടക്കക്കുഴി, ജോസി നെടുംതുരുത്തി പുത്തന്‍പുര, ബാബു തോട്ടം, ജോസ് മാവച്ചിറ, സഖറിയ പുത്തന്‍കളം, ഫിനില്‍ കളത്തില്‍കോട്ട്, ബെന്നി മാവേലില്‍, റോയി കുന്നേല്‍ എന്നിവര്‍ പ്രവര്‍ത്തിച്ചുവരുന്നു.