ബ്രിസ്റോളില്‍നിന്ന് ലൂര്‍ദിലേക്കു തീര്‍ഥാടനം നടത്തുന്നു
Wednesday, May 18, 2016 6:19 AM IST
ലണ്ടന്‍: കരുണയുടെ വര്‍ഷാചരണത്തിന്റെ ഭാഗമായി വിശ്വാസികള്‍ തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ദൈവാനുഗ്രഹം പ്രാപിക്കണമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം ഉള്‍ക്കൊണ്ടുകൊണ്ട് ബ്രിസ്റോളില്‍നിന്നു ലൂര്‍ദിലേക്കു തീര്‍ഥാടനം നടത്തുന്നു.

ക്ളിഫ്ടണ്‍ രൂപത സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചും (ഇഉടങഇഇ) യും ചാരിറ്റി സംഘടനകളായ സോളും സംയുക്തമായാണു തീര്‍ഥാടനം നടത്തുന്നത്.

ലൂര്‍ദിലെ അമലോത്ഭവ മാതാവിന്റെ ദേവാലയം സന്ദര്‍ശിച്ച് പരിശുദ്ധ അമ്മയുടെ അനുഗ്രഹം പ്രാപിക്കുന്ന ഈ തീര്‍ഥാടന യാത്ര ഓഗസ്റ് എട്ടിനു ബ്രിസ്റോളില്‍നിന്നു പുറപ്പെട്ട് ലൂര്‍ദില്‍ എത്തി രണ്ടും ദിവസം അവിടെ താമസിച്ച് 12നു വൈകുന്നേരം ബ്രിസ്റോളില്‍ തിരിച്ചെത്തുന്നതാണ്. ജോസ് വാള്‍സ് ടൂര്‍സ് ആണു തീര്‍ഥാടനം നയിക്കുന്നത്.

യാത്രാ നിരക്കുകള്‍ മുതിര്‍ന്നവര്‍ക്ക് 260 പൌണ്ടും കുട്ടികള്‍ക്ക് 208 പൌണ്ടും മൂന്നു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് 130 പൌണ്ടുമാണ് യാത്രാ നിരക്കുകള്‍.

വിവരങ്ങള്‍ക്ക്: ഫിലിപ്പ് കൊണ്േടാത്ത് 07703063836, റോയി സെബാസ്റ്യന്‍ 07862701046, ബെര്‍ളി തോമസ് 07825750356, റോയി ജോസഫ് 07888853279.