ഡിട്രോയ്റ്റില്‍ കൈരളി കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലൈ രണ്ട്, മൂന്ന് തീയതികളില്‍
Wednesday, May 18, 2016 6:18 AM IST
ഡിട്രോയ്റ്റ്: മങ്കൊമ്പ് ക്രിക്കറ്റ് ക്ളബിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ രണ്ട്, മൂന്ന് തീയതികളില്‍ കൈരളി കപ്പിനായി ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തുന്നു.

ഈ വര്‍ഷം വിപുലമായ ക്രമീകരണങ്ങളോടെ നടത്തുന്ന ടൂര്‍ണമെന്റ് അത്യാധുനിക നിലവാരമുള്ള ടര്‍ഫ് പിച്ചിലാണു സംഘടിപ്പിക്കുന്നത്.

മാന്‍ ഓഫ് ദ മാച്ച് ഉള്‍പ്പെടെ മറ്റു പല അവാര്‍ഡുകളും മികച്ച കളിക്കാര്‍ക്ക് നല്‍കപ്പെടുന്നു. അമേരിക്കയിലെ പല സ്റേഷനുകളില്‍നിന്നുള്ള ടീമുകളാണു ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.

വിവരങ്ങള്‍ക്ക്: ബിജോയ് തോമസ് (ടൂര്‍ണമെന്റ് ഡയറക്ടര്‍) 248 761 9979, അനില്‍ സാം 586 601 4075, മെറിന്‍ വൈദ്യന്‍ 586 604 5172.

റിപ്പോര്‍ട്ട്: അലന്‍ ചെന്നിത്തല