മത പഠന വേദി മേയ് 19ന്
Wednesday, May 18, 2016 6:18 AM IST
ദുബായി: ഹംരിയ ലേഡീസ് പാര്‍ക്കിനടുത്തുള്ള ദാറുല്‍ ബിര്‍ സൊസൈറ്റി ഓഡിറ്റോറിയത്തില്‍ നടക്കുന്ന മതപഠന വേദിയില്‍ മൌലവി റഫീക്ക് ഹാദി ക്ളാസെടുക്കുന്നു.

മേയ് 19നു (വ്യാഴം) രാത്രി ഒമ്പതിനു 'വിശ്വാസ വിശുദ്ധി' എന്ന വിഷയത്തിലാണു ക്ളാസ്. സ്ത്രീകള്‍ക്കു പ്രത്യേക സൌകര്യമുണ്ടായിരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 050 8501440, 055 2541181.