ബെര്‍ലിന്‍ സ്ട്രീറ്റ് ഫെസ്റിവലിലും ലൈംഗിക അതിക്രമം
Tuesday, May 17, 2016 8:16 AM IST
ബെര്‍ലിന്‍: പുതുവര്‍ഷത്തലേന്ന് കൊളോണില്‍ സംഭവിച്ചതിനു സമാനമായ ലൈംഗിക അതിക്രമം ബെര്‍ലിന്‍ സ്ട്രീറ്റ് ഫെസ്റിവലിലും ആവര്‍ത്തിച്ചു. പത്തോളം പുരുഷന്‍മാര്‍ ചേര്‍ന്ന് ഉപദ്രവിച്ചതായും ഇവര്‍ ശരീരത്തില്‍ സ്പര്‍ശിച്ചപ്പോള്‍ കുതറി മാറാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും രണ്ടു പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതില്‍ ഒരു പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കപ്പെട്ടതായും പരാതിയില്‍ തുടര്‍ന്നു പറയുന്നു.

പതിനേഴും പതിനെട്ടും വയസുള്ള പെണ്‍കുട്ടികളാണു പരാതിക്കാര്‍. കണ്ടു നിന്ന ഒരാള്‍ ഈ സംഭവം മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അയാളെയും ആക്രമിക്കാന്‍ സംഘം മുതിര്‍ന്നു.

വിവരമറിഞ്ഞെത്തിയ പോലീസ് ഉടനടി ഇടപെടുകയും അക്രമി സംഘത്തിലെ മൂന്നു പേരെ കസ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ഇവരുടെ വിശദാംശങ്ങള്‍ ശേഖരിച്ച ശേഷം മോചിപ്പിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍