മലിനീകരണ തട്ടിപ്പ്: ഫോക്സ് വാഗനെതിരേ നോര്‍വേ നിയമനടപടിക്ക്
Tuesday, May 17, 2016 8:14 AM IST
ഓസ്ളോ: മലിനീകരണം കുറച്ചു കാണിക്കാന്‍ കാറുകളില്‍ സോഫ്റ്റ് വെയര്‍ ഘടിപ്പിച്ചതിനു ഫോക്സ് വാഗനെതിരേ നിയമ നടപടി സ്വീകരിക്കാന്‍ നോര്‍വേയിലെ സോവറീന്‍ വെല്‍ത്ത് ഫണ്ട് മാനേജ്മെന്റ് ആലോചിക്കുന്നു.

ജര്‍മന്‍ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെ നിയമ നടപടി സ്വീകരിക്കാനാണ് നിയമോപദേശം. ഫോക്സ് വാഗനിലെ ഏറ്റവും വലിയ നിക്ഷേപകരിലൊന്നാണ് നോര്‍ജസ് ബാങ്ക് ഇന്‍വെസ്റ്മെന്റ് മാനേജ്മെന്റ്.

9000 കമ്പനികളില്‍ നിക്ഷേപമുള്ള സ്ഥാപനത്തിന്റെ മൂല്യം 850 ബില്യന്‍ ഡോളറാണ്. വരുന്ന ആഴ്ചകളില്‍ തന്നെ നിയമ നടപടി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍