കുവൈത്ത് സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ക്കായി ക്യാമ്പ് സംഘടിപ്പിച്ചു
Tuesday, May 17, 2016 6:23 AM IST
കുവൈത്ത്: സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ കുവൈത്ത് ഇടവക സണ്‍ഡേസ്കൂള്‍ കുട്ടികള്‍ക്കായി മേയ് 12, 13, 14 തീയതികളില്‍ ക്യാമ്പ് സംഘടിപ്പിച്ചു. കബ്ദില്‍ മേയ് 12നു വൈകുന്നേരം 6.30ന് ആരംഭിച്ച ക്യാമ്പ് 14നു ഉച്ചയോടെ സമാപിച്ചു.

റവ. സി.പി. മാര്‍ക്കോസ് ക്യാമ്പിനു നേതൃത്വം നല്‍കി. അവന്റെ മുഖം അന്വേഷിക്കുക, അവന്റെ പുസ്തകം വായിക്കുക (ടലലസ ഒശ എമരല മിറ ൃലമറ ഒശ ആീീസ) എന്ന ചിന്താവിഷയത്തില്‍ കഥകളിലൂടെയും കളികളിലൂടെയും കുഞ്ഞുങ്ങള്‍ക്ക് മനസിലാകുന്ന ഭാഷയില്‍ വളരെ മനോഹരമായി അച്ചന്‍ ക്ളാസുകളെടുത്തു.

ഇടവക വികാരി റവ. സജി ഏബ്രഹാമിന്റെ സാന്നിധ്യത്തില്‍ നടന്ന ക്യാമ്പിനു സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റര്‍ ഏബ്രഹാം മാത്യു, അധ്യാപകര്‍, മറ്റ് ഇടവക ഭാരവാഹികള്‍ എന്നിവര്‍ വിവിധങ്ങളായ ചുമതലകള്‍ വഹിച്ചു. മൂന്നു ദിവസം നീണ്ടുനിന്ന ക്യാമ്പില്‍ മൂന്നാം ക്ളാസിനും അതിനു മുകളിലോട്ടുമുള്ള എല്ലാ കുട്ടികളും പങ്കെടുത്തു.

റിപ്പോര്‍ട്ട്: രാജു ഡാനിയേല്‍ ജോണ്‍