സമസ്ത പൊതുപരീക്ഷ: സൌദിതല ഫസ്റ് റാങ്ക് പെണ്‍കുട്ടികള്‍ക്ക്
Tuesday, May 17, 2016 6:18 AM IST
റിയാദ്: എസ്കെഐഎംവി ബോര്‍ഡ് നടത്തിയ പൊതുപരീക്ഷയില്‍ അഞ്ചാം ക്ളാസില്‍ ഫര്‍ഹ അബ്ദുറഹ്മാന്‍ (തര്‍ബിയത്തുല്‍ ഇസ്ലാം മദ്രസ ദമാം) ഏഴാം ക്ളാസില്‍ അലീന അബ്ദുള്‍ കലാം (ഖുവ്വത്തുല്‍ ഇസ്ലാം മദ്രസ അല്‍-കോബാര്‍) സൌദി തല ഫസ്റ് റാങ്കും, അഞ്ചാം ക്ളാസില്‍ അക്മല്‍ മുഹമ്മദ് കെ.പി (മദ്രസത്തുല്‍ ആലമിയ - അല്‍ നൂര്‍ മദ്രസ ജിദ്ദ), ഖാലിദ് അബ്ദുല്‍ കരീം, (തര്‍ബിയത്തുല്‍ ഇസ്ലാം മദ്രസ ദമാം) രണ്ടാം റാങ്കും ഏഴാം ക്ളാസില്‍ ബാസില്‍ ഉമര്‍ (ഖുവ്വത്തുല്‍ ഇസ്ലാം മദ്രസ അല്‍-കോബാര്‍) സൌദി തല രണ്ടാം റാങ്കും നേടി.

പത്താം ക്ളാസില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ചത് ഫാത്തിമ ഷഹ്ലക്കാണ് (റായത്തുല്‍ ഇസ്ലാം മദ്രസ റിയാദ്) വിജയികളെ എസ്കെഐസി സൌദി നാഷണല്‍ കമ്മിറ്റി അഭിനന്ദിച്ചു. വിജയികള്‍ക്ക് എസ്കെഐസി സൌദി നാഷണല്‍ കമ്മിറ്റി ഉപഹാരങ്ങള്‍ നല്‍കി ആദരിക്കുമെന്നു ഭാരവാഹികളായ അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, അബ്ദുറഹ്മാന്‍ മൌലവി ഓമാനൂര്‍, അലവിക്കുട്ടി ഒളവട്ടൂര്‍, സൈദു ഹാജി മൂന്നിയൂര്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍