കെഎസ്സി വനിതാ വേദി; മിനി രവീന്ദ്രന്‍ കണ്‍വീനര്‍
Tuesday, May 17, 2016 5:20 AM IST
അബുദാബി : കേരള സോഷ്യല്‍ സെന്ററിന്റെ വനിതാ വിഭാഗം കണ്‍വീനറായി മിനി രവീന്ദ്രനെ തെരഞ്ഞെടുത്തു. ബിന്ദു ഷോബി , ലിഖിത റയസ് എന്നിവരാണു ജോയന്റ് കണ്‍വീനറന്മാര്‍. 21 അംഗ പ്രവര്‍ത്തക സമിതിക്കും രൂപം നല്‍കി.

സുധ സുധീര്‍ അധ്യക്ഷത വഹിച്ചു. ബിന്ദു രാജീവ്, പ്രിയ ബാലചന്ദ്രന്‍, ഷെല്‍മ സുരേഷ് എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള