സെബാസ്റ്യന്‍ നിര്യാതനായി
Tuesday, May 17, 2016 5:16 AM IST
കോട്ടയം: കുറവിലങ്ങാട് പുളിനില്‍ക്കുംകാലായില്‍ സെബാസ്റ്യന്‍ (തൊണ്ണത്തില്‍ കുട്ടിച്ചേട്ടന്‍- 78) നിര്യാതനായി. ഭാര്യ പരേതയായ തോട്ടുവ പ്ളാക്കിയില്‍ മറിയക്കുട്ടി.

മക്കള്‍: എല്‍സി, സോമി (യുകെ), കുര്യാച്ചന്‍ (യുകെ), ജോസ് (ഫ്ളോറിഡ, യുഎസ്എ), റെജി (യുകെ), ഫ്രാന്‍സിസ് (ഡാളസ്, യുഎസ്എ), തോമസ് (കാനഡ).

മരുമക്കള്‍: ജോസ്, ട്രീസ (യുകെ), ജെസി (ഫ്ളോറിഡ, യുഎസ്എ), നീന (യുകെ), ജാന്‍സി (ഡാളസ്, യുഎസ്എ), ഷില്‍ന (കാനഡ).

മേയ് 18-നു (ബുധനാഴ്ച) ഉച്ചകഴിഞ്ഞ് 2.30-നു സ്വഭവനത്തില്‍ സംസ്കാരശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്നു കുറവിലങ്ങാട് സെന്റ് മേരീസ് ഫൊറോന ചര്‍ച്ച് സെമിത്തേരിയില്‍ സംസ്കാരം നടത്തുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് (954 494 9339- മയാമി, യുഎസ്എ), എല്‍സി (904 847 2350 - കോട്ടയം).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം