ആംഗല മെര്‍ക്കലിന്റെ രാഷ്ട്രീയകാര്യ ഓഫീസിനു മുന്‍പില്‍ പന്നിത്തല
Monday, May 16, 2016 8:24 AM IST
ബെര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ രാഷ്ട്രീയ കാര്യ ഓഫീസ് മുന്‍പില്‍ പന്നിത്തല കണ്െടത്തി.

നോര്‍ത്ത് ഈസ്റിലെ ബാള്‍ട്ടിക് സീ നഗരമായ സ്ട്രാല്‍സുണ്ടില്‍ സ്ഥിതിചെയ്യുന്ന ഓഫീസിനു മുന്നില്‍ ശനിയാഴ്ച രാവിലെയാണ് പന്നിത്തല കണ്ടെത്തിയത്. ഇതു മെര്‍ക്കലിന്റെ രാഷ്ട്രീയ മണ്ഡലം കൂടിയാണ്. കഴിഞ്ഞ 26 കൊല്ലമായി അതായത് 1990 മുതല്‍ മെര്‍ക്കല്‍ ഇവിടെനിന്നും പാര്‍ലമെന്റിലേയ്ക്ക് നേരിട്ട് തെരഞ്ഞെടുക്കപ്പെടുന്നു.

പന്നിത്തലയോടൊപ്പം മെര്‍ക്കലിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഒരു കുറിപ്പും ഇതിനു സമീപത്തുനിന്നു ജര്‍മന്‍ പോലീസ് കണ്െടടുത്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഏതാണ്ട് പത്തു ലക്ഷത്തിലധികം അഭയാര്‍ഥികളാണ് സിറിയ, ഇറാക്ക് എന്നിവിടങ്ങളില്‍നിന്നും ആഫ്രിക്കയില്‍നിന്നും യുദ്ധവും പട്ടിണിയും മൂലം ജര്‍മനിയില്‍ കുടിയേറിയത്. സിറിയന്‍ അഭയാര്‍ഥികള്‍ക്ക് ഏറ്റവും കൂടുതല്‍ അനുകൂലമായ നയങ്ങളും മെര്‍ക്കലിന്റെ പ്രാബല്യത്തിലാക്കി. എന്നാല്‍ ഇതൊക്കെത്തന്നെ ജര്‍മന്‍കാര്‍ക്ക് മെര്‍ക്കലിനോടുള്ള മതിപ്പില്‍ അസൂയാവഹമായ അപ്രീതി സമ്പാദിക്കാനേ സാധിച്ചുള്ളു.

പക്ഷേ അനിയന്ത്രിതമായ അഭയാര്‍ഥി കുടിയേറ്റം വലിയൊരു പ്രശ്നമായി യൂറോപ്പിനെ ബാധിക്കുകയും യൂറോപ്യന്‍ യൂണിയനിലെ മിക്ക രാജ്യങ്ങളും അഭയാര്‍ഥികള്‍ക്കു മുന്നില്‍ വാതില്‍ കൊട്ടിയടയ്ക്കുകയും രാജ്യങ്ങളുടെ അതിരുകളില്‍ വേലികെട്ടി തിരിക്കുകയും ചെയ്തത് അതിരുകളില്ലാതെ വരുന്ന യൂറോപ്പിന്റെ പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിക്കുന്നവയാണ്.

സംഭവത്തിന്റെ ചുരുളഴിക്കാന്‍ ക്രിമിനല്‍ പോലീസ് അനേഷണം ആരംഭിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍