ഷിക്കാഗോയില്‍ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി
Monday, May 16, 2016 6:11 AM IST
ഷിക്കാഗോ: ഏറ്റവും കുറഞ്ഞ താപനില ഷിക്കാഗോയില്‍ മേയ് 15നു രേഖപ്പെടുത്തി. പുലര്‍ച്ചെ 4.30ന് രേഖപ്പെടുത്തത് 35 ഡിഗ്രി സെല്‍ഷ്യസാണ്. 1895 ലാണ് ഇത്രയും കുറഞ്ഞ താപനില ഇതിനുമുമ്പ് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളത്.

ഈ വര്‍ഷത്തെ ശരാശരി താപനില 48 ഡിഗ്രിയാണ്. സാധാരണ ഇത് 69 ഡിഗ്രി വരെ ഉയരാറുണ്ട്.

ഇത്രയും അസാധാരണ താപനിലയ്ക്കു കാരണം ഗ്രേയ്റ്റ് ലേക്ക് റീജണില്‍നിന്നുള്ള തണുത്ത കാറ്റ് വീശിയതിനാലാണെന്ന് കാലാവസ്ഥ വിഭാഗത്തില്‍ നിന്നും അറിയിച്ചു. തിങ്കളാഴ്ച താപനില ഉയരുന്നതിനുള്ള സാധ്യതയുണ്െടന്നും ദേശീയ കാലാവസ്ഥ വിഭാഗത്തിന്റെ അറിയിപ്പില്‍ പറയുന്നു.

അപ്രതീക്ഷിതമായുണ്ടായ കാലാവസ്ഥ വ്യതിയാനം ഞായറാഴ്ച ദേവാലയങ്ങളില്‍ നടന്ന ആരാധനകളെ സാരമായി ബാധിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍