തൃശൂര്‍ ജില്ല സൌഹൃദവേദി ജിദ്ദയുടെ കുടുംബ സംഗമം മേയ് 20ന്
Monday, May 16, 2016 6:09 AM IST
ജിദ്ദ: തൃശൂര്‍ ജില്ല സൌഹൃദവേദി ജിദ്ദയുടെ കുടുംബ സംഗമവും 2016 ലെ അംഗത്വകാര്‍ഡ് വിതരണവും മേയ് 20നു (വെള്ളി) വൈകുന്നേരം ആറു മുതല്‍ ഷറഫിയ ഇംപാല ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

ചടങ്ങില്‍ സൌഹൃദവേദി അംഗങ്ങള്‍ പങ്കെടുക്കുന്ന നൃത്തസംഗീത വിരുന്ന് ഉണ്ടായിരിക്കും. എല്ലാ സൌഹൃദവേദി അംഗങ്ങളും പരിപാടിയിലേക്ക് എത്തിച്ചേരണമെന്നു ഭാരവാഹികള്‍ അറിയിച്ചു.

വിലാസം: ഷരീഫ് അറക്കല്‍ (ചെയര്‍മാന്‍) 0506630046, വിനോദ് ജോസഫ് (കണ്‍വീനര്‍) 0552033818.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍