യുഡിഎഫ് ചരിത്ര വിജയം നേടും: ഒഐസിസി ജിദ്ദ
Monday, May 16, 2016 6:09 AM IST
മലപ്പുറം: യുഡിഎഫിനു അനുകുലമായ വിധിയെഴുത്തായിരിക്കും മേയ് 16നു നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഉണ്ടാവുക എന്ന് ഒഐസിസി ജിദ്ദ വെസ്റ്റേണ്‍ റീജണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീര്‍ പറഞ്ഞു.

കേരളം മുന്‍പൊന്നും കാണാത്ത വിധത്തില്‍ വികസനവും ക്ഷേമവും അനുഭവച്ചറിഞ്ഞതിന്റെ പ്രതിഫലനം ഉമ്മന്‍ ചാണ്ടി സര്ക്കാരിന്റെ തുടര്‍ച്ചയിലൂടെ ഉണ്ടാകും. എല്ലാ ജില്ലകളിലും ഒഐസിസിയുടെ തെരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തങ്ങളുടെ ഭാഗമായി സന്ദര്‍ച്ചപോള്‍ ലഭിച്ച പ്രതികരണങ്ങളില്‍ നിന്നാണ് ഇക്കാര്യം പറയുന്നതെന്നും മുനീര്‍ പറഞ്ഞു.

മത നൂനപക്ഷങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസ് ഉള്‍ക്കൊള്ളുന്ന യുഡിഎഫിനു അനുകൂലമായ ഘടകം പ്രകടമായി കാണുന്നുണ്െടന്നു സ്വതന്ത്ര സമരസേനാനി കെ.കെ. മുഹമ്മദ് അഭിപ്രായപ്പെട്ടതായി കായംകുളത്ത് അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചപ്പോള്‍ പറഞ്ഞതായി മുനീര്‍ അറിയിച്ചു.

യുഡിഎഫിന്റെ കരുത്തരായ സാരഥികളായ ഉമ്മന്‍ ചാണ്ടി, വി.എം. സുധീരന്‍, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, എം.എം. ഹസന്‍, എന്‍. സുബ്രമണ്യന്‍, പി.എം. സുരേഷ് ബാബു, കെ.സി. ജോസഫ്, ടി. സിദ്ദിഖ്, ആദം മുല്സി, എം. ലിജു, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.ഡി. സതീശന്‍, റോജി ജോണ്‍, ഷാഫി പറമ്പില്‍, പന്തളം സുധാകരാന്‍, എ.പി. അനില്‍ കുമാര്‍ , ആര്യാടന്‍ ഷൌകത്ത്, ഇഫിത്തികാരുധീന്‍, പി.ടി. അജയ്മോഹന്‍ തുടങ്ങിയ നിരവധി നേതാകളുമായി ഒഐസിസി ജിദ്ദ പ്രതിനിധി സംഘം ആശയവിനിമയവും നടത്തി.

ഒഐസിസി ഗ്ളോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.എം. ഷരീഫ് കുഞ്ഞ്, ഗ്ളോബല്‍ കമ്മിറ്റി അംഗം അബ്ദുറഹീം ഇസ്മായില്‍, ശ്രിജിത്ത് കണ്ണൂര്‍, സദ്ദിക് കായംകുളം, സഹീര്‍ മാഞ്ഞാലി, സിദ്ദിഖ് മുവാറ്റുപുഴ, കെ.എ. കരീം മണ്ണാര്‍ക്കാട്, രാജഗോപാല്‍ ഇലക്ട്രോ, സുരേഷ് പല്ലന, ഹമീദ് പെരുംപറബില്‍, മുജീബ് മൂന്നിയൂര്‍, ഇസ്മയില്‍ ചോക്കാട്, അയൂബ് പന്തളം, നൌഷീര്‍ കണ്ണൂര്‍ തുടങ്ങി ജിദ്ദയില്‍നിന്നുള്ള നിരവധി പേരാണു പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായാത്.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍