മോഹന്‍ലാലിന്റെ പിറന്നാളിനു ലാല്‍കെയേഴ്സ് മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു
Monday, May 16, 2016 6:07 AM IST
മനാമ: കേണല്‍ മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് ബഹറിന്‍ ലാല്‍ കെയേഴ്സിന്റെ നേതൃത്വത്തില്‍ റിഫ്ഫ അല്‍ ഹിലാല്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ചു മേയ് 20നു (വെള്ളി) സൌജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ നടക്കുന്ന ക്യാമ്പില്‍ ഷുഗര്‍, ബ്ളഡ്പ്രഷര്‍, ടോട്ടല്‍ കൊളസ്ട്രോള്‍ എന്നീ പതിവ് പരിശോധനകള്‍ കൂടാതെ, ക്രിയാറ്റിനിന്‍, എസ്ജിപിറ്റി (കിഡ്നി, ലിവര്‍ സംബന്ധമായ) പരിശോധനകളും സൌജന്യമായി ചെയ്യാനും തുടര്‍ന്നു പിന്നീടൊരിക്കല്‍ വിദഗ്ധ ഡോക്ടറുമായി ഒരു സൌജന്യ പരിശോധനയും തരപ്പെടുത്തികൊടുക്കുമെന്നും ലാല്‍ കെയേഴ്സ് ബഹറിന്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ ജഗത് കൃഷ്ണകുമാര്‍, എഫ്.എം. ഫൈസല്‍ എന്നിവര്‍ അറിയിച്ചു.

ഫാമിലികള്‍ക്ക് പ്രത്യേക സൌകര്യം ഒരുക്കുന്ന ക്യാമ്പില്‍ പങ്കെടുക്കാനും ടെസ്റുകള്‍ ചെയ്യാനും മുന്‍കൂട്ടി രജിസ്റര്‍ ചെയ്തു ടോക്കന്‍ വാങ്ങണമെന്നു ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 3728 2255, 3452 5108, 3344 4560, 3909 1901.