ഡിട്രോയിറ്റിലെ 'വൈ-ഫൈ' ഷോയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു
Monday, May 16, 2016 6:03 AM IST
ഡിട്രോയിറ്റ്: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക ധനശേഖരണാര്‍ഥം നടത്തുന്ന ‘ഥശഎശ’ എന്ന കലാസന്ധ്യക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു.

മേയ് 20നു വാറനിലുള്ള ഫിറ്റ്സ് ജെറാള്‍ഡ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തിലാണു കലാസന്ധ്യ അരങ്ങേറുക. പ്രമുഖ മലയാള സിനിമാ സംവിധായകനായ ജിഎസ് വിജയന്‍ കോര്‍ത്തിണക്കുന്ന കലാവിരുന്നില്‍ പ്രശസ്ത സിനിമ താരങ്ങളായ ഉണ്ണിമുകുന്ദന്‍, ശ്വേതാമേനോന്‍, കൈലാഷ്, കലാഭവന്‍ ഷാജോണ്‍, വിഷ്ണുപ്രിയ, പാര്‍വതി നമ്പ്യാര്‍ എന്നിവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും. ലൈവ് ഓര്‍ക്കസ്ട്രയോടെ ഗാനമേളയ്ക്ക് നേതൃത്വം നല്‍കുന്നത് പ്രശസ്ത ഗായകരായ അന്‍വര്‍ സാദത്ത്, ശ്രീനാഥ്, വൃന്ദ എന്നിവരാണ്. ഏവരെയും ചിരിപ്പിക്കാന്‍ രംഗത്തെത്തുന്നത് കലാഭവന്‍ ഷാജോണും ഏഷ്യാനെറ്റ് കോമഡി സ്റാര്‍സിലെ ടീം ബ്ളാക്ക് ആന്‍ഡ് വൈറ്റുമാണ്.

മിഷിഗനിലുള്ള എല്ലാ കലാസ്നേഹികളെയും കലാസന്ധ്യയിലേക്കു സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

ഥഎക ഠലമലൃെ ട.ങമ്യൃ’ ഗിമിമ്യമ ഇമവീേഹശര ഇവൌൃരവ.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം