കുവൈത്ത്: എംഇഎസ് കുവൈത്ത് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങള്‍ക്കായി വ്യക്തിത്വ വികസന ക്ളാസ് സംഘടിപ്പിച്ചു. ജാബ്രിയ കുവൈത്ത് മെഡിക്കല്‍ ഹാളില്‍ നടന്ന പരിപാടിയില്‍ പ്രശസ്ത പരിശീലകന് അന്‍വര്‍ മന്‍സൂര്‍ സൈത്ത് മുഖ്യ സെഷനില്‍ സംവദിച്ചു.
വ്യക്തിത്വമെന്നത് പുറം പ്രകടനമല്ലെന്നും നന്നായി സംസാരിക്കാന്‍ കഴിയുമെന്നതോ, ചുറ്റുപാടുള്ളവരുടെ ആഗ്രഹത്തിനൊത്ത് പ്രവര്‍ത്തിക്കാന്‍ കഴിയുന്നുവെന്നതോ മാത്രം വ്യക്തിത്വ വികസനത്തിനു നിദാനമായി കണക്കാക്കാന്‍ കഴിയില്ല. കൂട്ടു കുടുംബങ്ങളായിരുന്നപ്പോള്‍ വീട്ടിലെ മുതിര്‍ന്നവരില്‍നിന്ന് അറിഞ്ഞും അറിയാതെയും ലഭിച്ചിരുന്ന മൂല്യങ്ങളും ജീവിത പാഠങ്ങളും ആധുനിക ലോകത്ത് അന്യമായികൊണ്ടിരിക്കുകയാണ്. ഇതിനൊരു മാറ്റത്തിന് നാം തയാറാകേണ്ടതുണ്ടന്നും അദ്ദേഹം പറഞ്ഞു. അബ്ദുള്‍ ബാസിത്തിന്റെ ഖിറാഅത്തോടെ ആരംഭിച്ച ചടങ്ങില്‍ എംഇഎസ് കുവൈത്ത് ചാപ്റ്റര്‍ പ്രസിഡന്റ് സാദിഖ് അലി അധ്യക്ഷത വഹിച്ചു. ഡോ. മുസ്തഫ, മുജീബ്, മുഹമ്മദ് റാഫി, റഇസ് സാലെ, അഷ്റഫ് അയൂര്‍, നൌഫല്‍, ഒ.ജി. ഉസ്മാന്, സലെഹ് ബാത്ത, സഹീര്‍, ഫിറോസ്, ഖലീല്‍ അടൂര്‍, ഷാനു ബഷീര്‍, പി.ടി. അഷ്റഫ് എന്നവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. എംഇഎസ് ജനറല്‍ സെക്രട്ടറി ടി.വി. അര്‍ഷാദ്, റമീസ് സാലെ എന്നിവര്‍ പ്രസംഗിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍