കുവൈത്തില്‍ ശാസ്ത്രോത്സവ് 2016 അരങ്ങേറി
Sunday, May 15, 2016 3:02 AM IST
കുവൈത്ത്: എന്‍എസ്എസ് കോളജ് ഓഫ് എന്‍ജിനിയറിംഗ് അലുമ്നി കുവൈത്ത് ചാപ്റ്ററും , ഇന്ത്യന്‍സ് ഇന്‍ കുവൈത്ത് വെബ് പോര്‍ട്ടലും ചേര്‍ന്ന് ശാസ്ത്രോത്സവ് 2016 നടത്തി. രാവിലെ 10.30 നു സാല്‍വയിലെ സുമറാദൊ ഹാളില്‍ വച്ചു നടന്ന ചടങ്ങില്‍ ഇസ്കോ ഓപ്പറേഷണല്‍ ഡയറക്ടര്‍ സലാം അബ്ദുല്‍ കാദെര്‍ ശാസ്ത്രോത്സവ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ എംബസിയിലെ സെക്കന്‍ഡ് സെക്രട്ടറി മിസ്റര്‍ എ.കെ. ശ്രീവാല്‍സവ എക്സിബിഷന്‍ നാട മുറിച്ചു ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അലുംനി പ്രസിഡന്റ് മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. 'ഇന്ത്യന്‍സ് ഇന്‍ കുവൈത്ത്' വെബ് പൊര്‍ട്ടെല്‍ ഡയറക്റ്റര്‍ സുനോജ് നമ്പ്യാര്‍ , കുവൈത്ത് എന്‍ജിനിയേഴ്സ് ഫോറം ജനറല്‍ കണ്‍വീനര്‍ അനില്‍കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ശാസ്ത്രോത്സവ് കണ്‍വീനര്‍ വിനോദ് എ.പി നായര്‍ സ്വാഗതവും ഈവന്റ് കണ്‍വീനര്‍ മിസ്റര്‍ ജസ്റിന്‍ ജോസഫ് നന്ദി പറഞ്ഞു.

13 ഇന്ത്യന്‍ സ്കൂളുകളില്‍നിന്നായി ഏതാണ്ട് നൂറോളം കുട്ടികള്‍ എക്സിബിഷനില്‍ പങ്കെടുത്തു.കൂടാതെ കുവൈത്ത് എന്‍ജിനീയേഴ്സ് ഫോറത്തിലെ അഞ്ചു അലുംനികളില്‍നിന്നായി ഇരുപതോളം കുട്ടികള്‍ പങ്കെടുത്തു. പൊതുസമൂഹത്തിലെ കുട്ടികള്‍ക്കായി നടത്തിയ എക്സിബിഷന്‍ മത്സരത്തില്‍ നാല്‍പ്പതോളം കുട്ടികള്‍ പങ്കെടുത്തു.

റു ബിക്സ് ക്യൂബ് സോള്‍വിംഗ് മത്സരത്തില്‍ 90 ഓളം കുട്ടികളും ആനിമേഷന്‍ മത്സരത്തില്‍ 60 ഓളം കുട്ടികളും പങ്കെടുത്തു. കുവൈത്തിലെ അറിയപ്പെടുന്ന മൈന്‍ഡ് ട്രെയിനര്‍ വില്‍ഫ്രെഡ് ഡിസൂസയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട 'മൈന്‍ഡ് പവര്‍' സെമിനാറില്‍ 150 ഓളം കുട്ടികള്‍ പങ്കെടുത്തു. വൈകുന്നേരം നടന്ന സമാപന ചടങ്ങില്‍ ഡല്‍ഹിയിലെ ഓഡി ആള്‍ട്ടെേര്‍നേറ്റീവ്സ് എംഡി സന്തോഷ് ബാബു ' ടാപ്പിംഗ് യുവര്‍ ഇന്നെര്‍ പൊട്ടെന്‍ഷ്യല്‍' എന്ന വിഷയത്തില്‍ സംസാരിച്ചു.

തുടര്‍ന്ന് വിജയികള്‍ക്കുള്ള സമ്മാന ദാനവും നടത്തി.രാവിലെ 10.30 മുതല്‍ രാത്രി എട്ടുവരെ തുടര്‍ന്ന പരിപാടി ആയിരങ്ങളെ ആകര്‍ഷിച്ചു.വിവിധ സബ് കമ്മറ്റി കണ്‍വീനര്‍മാരായ പ്രമോദ് കുമാര്‍ , ഗിജോ .കെ അഗസ്റിന്‍, ഷെമീജ് കുമാര്‍, സന്തോഷ്കുമാര്‍ , സുനില്‍ ജേക്കബ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍