ഡബ്ള്യുഎംസി ബഹ്റൈന്‍ പ്രോവിന്‍സിന്റെ പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണ ചടങ്ങ് ഉത്സവമായി
Sunday, May 15, 2016 3:02 AM IST
മനാമ: വേള്‍ഡ് മലയാളി കൌണ്‍സില്‍ ബഹ്റൈന്‍ പ്രോവിന്‍സിന്റെ പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണ ചടങ്ങ് ബഹ്റൈന്‍ കേരളീയ സമാജത്തില്‍ നടന്നു. ഡബ്ള്യുഎംസി പ്രസിഡന്റ് സേവി മാത്തുണ്ണി അധ്യക്ഷത വഹിച്ച ഉത്ഘാടന ചടങ്ങില്‍ ചെയര്‍മാന്‍ പി. ഉണ്ണികൃഷ്ണന്‍ ഡബ്ള്യുഎംസിയുടെ സന്ദേശം നല്‍കി. സെക്രട്ടറി ജോഷ്വ മാത്യു സ്വാഗതം പറഞ്ഞു.

വേള്‍ഡ് മലയാളി കൌണ്‍സില്‍ ബഹ്റൈന്‍ ഗുഡ്വില്‍ അംബാസഡര്‍ എ.എസ് ജോസ്, പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് സോമന്‍ ബേബി, ബികെഎസ് പ്രസിഡന്റ് രാധാ കൃഷ്ണപിള്ള, സയാനി മോട്ടോഴ്സ് ജി.എം. മുഹമ്മദ് സാക്കി എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരുന്നു. ഡബ്ള്യുഎംസി മുന്‍ കമ്മിറ്റി ഭാരവാഹികള്‍ വി.വി. മോഹന്‍, സതീഷ് മുതലയില്‍ , യുഎഇ എക്സ്ചേഞ്ച് ജി.എം. വിനീഷ്, സ്പാക് ഡയറക്ടര്‍ ലതാ ഉണ്ണികൃഷ്ണന്‍, ഏഷ്യാനെറ്റ് പ്രോഗ്രാം ഹെഡ് രമേശ് പയ്യന്നൂര്‍, നാടക പ്രവര്‍ത്തകന്‍ പ്രകാശ് വടകര എന്നിവര്‍ക്ക് ചടങ്ങില്‍ വച്ച് ഉപഹാരം കൈമാറി.

ഡബ്ള്യുഎംസി പുറത്തിറക്കുന്ന 'അരികില്‍' എന്ന സുവനീറിന്റെ കവര്‍ പേജ് പ്രകാശനവും , ഡബ്ള്യുഎംസി ബഹ്റൈന്‍ പ്രൊവിന്‍സ് തയാറാക്കിയ ടൈറ്റില്‍ വീഡിയോയുടെ ഉത്ഘാടനവും നടന്നു. ഡബ്ള്യുഎംസി നടത്തിയ കഥ , കവിത മത്സരത്തില്‍ മോഹന്‍, ഷക്കീര്‍, ജോസഫ്, വത്സ ജേക്കബ് , സുമ സതീഷ്, ബ്യ്ന എന്നിവര്‍ വിജയികളായി . ഫോര്‍ പിഎം ന്യൂസ് മാനേജിംഗ് എഡിറ്റര്‍ പ്രദീപ് പുറവങ്കര , ഇ എ സലിം, പി ടി തോമസ് എന്നിവര്‍ ജൂറി അംഗങ്ങള്‍ ആയിരുന്നു .വൈസ് ചെയര്‍പെഴ്സന്‍ ശ്രീമതി. മൃദുല ബാലചന്ദ്രന്‍ നന്ദി പറഞ്ഞു.

സ്ഥാനാരോഹണ ചടങ്ങിനോടനുബന്ധിച്ച് ഏഷ്യാനെറ്റ് റേഡിയോയുമായി ചേര്‍ന്ന് സംഘടിപ്പിച്ച റേഡിയോത്സവ് 2016 ശ്രദ്ധേയമായി. സൌദി അറേബ്യയില്‍ നിന്നടക്കം ഒരു വലിയ ജനാവലിയാണു തങ്ങളുടെ പ്രിയപ്പെട്ട അവതാരകരെ നേരിട്ട് കാണാന്‍ ബഹ്റൈന്‍ കേരളീയ സമാജത്തില്‍ എത്തിച്ചേര്‍ന്നത് .

പ്രശസ്ത റേഡിയോ അവതാരകന്‍ രമേശ് പയ്യന്നൂരിനോടൊപ്പം ഗായകനും അവതാരകനും ആയ രാജീവ് കോടംപള്ളി, ആര്‍ജെയും ഗായികയുമായ അന്‍ഡ്രിയ, ആര്‍ജെ ഗ്രീഷ്മ , ഗായിക നിത്യ ഇവര്‍ക്കൊപ്പം പ്രശസ്ത മിമിക്രി അവതാരകര്‍ നിയാസ്, രഞ്ജിത്ത് മുന്‍ഷി എന്നിവരും അണി നിരന്നു.
ഡബ്ളിയു, എം. സി. എക്സിക്യുട്ടീവ് കൌെന്‍സില്‍ അംഗങ്ങള്‍ ആയ ഫൈസല്‍ എഫ്എം, ജ്യോതിഷ് പണിക്കര്‍, സി എന്‍ ഉണ്ണികൃഷ്ണന്‍, ജഗത് കൃഷ്ണകുമാര്‍, ഷൈനി നിത്യന്‍, ജയശ്രീ സോമനാഥ് , ജയഫര്‍ മൈധാനി എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.