കേരള സോഷ്യല്‍ സെന്റര്‍ പ്രവര്‍ത്തനോദ്ഘാടനം നടന്നു
Sunday, May 15, 2016 3:01 AM IST
അബുദാബി: കേരള സോഷ്യല്‍ സെന്ററിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം മാധ്യമപ്രവര്‍ത്തകനായ ജെ. ഗോപീകൃഷ്ണന്‍ നിര്‍വഹിച്ചു. കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് പി. പത്ഭനാഭന്‍ അധ്യക്ഷത വഹിച്ചു. സംഗീത സംവിധായന്‍ വിദ്യാധരന്‍ മുഖ്യാതിഥിയായിരുന്നു. ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം സെക്കന്‍ഡ് സെക്രട്ടറി കപില്‍ദേവ്, ഐഎസ്സി പ്രസിഡന്റ് തോമസ് വര്‍ഗീസ്, മലയാളി സമാജം പ്രസിഡന്റ് ബി. യേശുശീലന്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവഹാജി, ഇന്ത്യന്‍ മീഡിയ പ്രസിഡന്റ് ജോണി തോമസ്, കെ.പി. ഗണേഷ് ബാബു, അബ്ദുല്‍ ബഹാദൂര്‍ഖാന്‍, കെ.ബി. മുരളി, ബിജിത് കുമാര്‍, സുധ സുനില്‍, സിന്ദു ഗോവിന്ദന്‍, മിനി രവീന്ദ്രന്‍, ടി.കെ. മനോജ് എന്നിവര്‍ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് ബാബു വടകര വിദ്യാധരന്‍ മാസ്റ്ററെ ആദരിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള