അഭയാര്‍ഥികള്‍ ഇപ്പോള്‍ കൂടുതലെത്തുന്നത് ഇറ്റലിയില്‍
Saturday, May 14, 2016 8:10 AM IST
റോം: യൂറോപ്പില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ഥികളെത്തുന്ന രാജ്യമായി ഇറ്റലി മാറി. ഗ്രീസിനെയും ജര്‍മനിയേയും മറികടന്നാണ് ഈ കുതിപ്പ്.

ജൂണ്‍ 2015നു ശേഷം ആദ്യമായാണ് ഇറ്റലി ഇക്കാര്യത്തില്‍ ഗ്രീസിനെ മറികടക്കുന്നത്. അഭയാര്‍ഥികളെ തിരിച്ചയയ്ക്കാന്‍ തുര്‍ക്കിയുമായി യൂറോപ്യന്‍ യൂണിയന്‍ ഒപ്പുവച്ച കരാറും ഇതിനൊരു പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നു.

ഏപ്രിലില്‍ ഇറ്റലിയിലെത്തിയ അഭയാര്‍ഥികളുടെ എണ്ണം 8370 ആണ്. ഗ്രീസില്‍ ഇത് 2700 മാത്രമായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍