ഹിറ്റ്ലറുടെ ബിയര്‍ ഹാള്‍ ഉപയോഗിക്കാന്‍ എഎഫ്ഡിക്ക് അനുമതി
Saturday, May 14, 2016 5:30 AM IST
മ്യൂണിക്ക്: അഡോള്‍ഫ് ഹിറ്റ്ലര്‍ നാസി പാര്‍ട്ടി മേധാവിയായി ആദ്യത്തെ പ്രസംഗം നടത്തിയ വേദിയായിരുന്നു മ്യൂണിക്കിലെ ഹോഫ്ബ്രോക്കെല്ലര്‍ ബിയര്‍ ഹാള്‍. ഇവിടെ പൊതു യോഗം നടത്താന്‍ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ എഎഫ്ഡിക്ക് അനുമതി നല്‍കിയിരിക്കുകയാണ് കോടതി ഇപ്പോള്‍.

പൊതുയോഗത്തിനു ഹാള്‍ വിട്ടു കൊടുക്കാന്‍ ഉടമ ഫ്രെഡറിക് സ്റീന്‍ബര്‍ഗുമായി പാര്‍ട്ടി നേതാക്കള്‍ കരാര്‍ ഒപ്പിട്ടിരുന്നതാണ്. എന്നാല്‍, വലതുപക്ഷക്കാരുടെ യോഗം നടത്തിയാല്‍ തന്റെ പ്രതിച്ഛായ മോശമാകുമെന്നും യോഗത്തിനെതിരേ പ്രതിഷേധമുണ്ടാകുകയും സംഘര്‍ഷത്തില്‍ കലാശിച്ച് വലിയ നഷ്ടം വരുമെന്നുമൊക്കെയാണ് ഉടമയുടെ ഇപ്പോഴത്തെ ആശങ്ക.

കരാര്‍ റദ്ദാക്കാന്‍ പാര്‍ട്ടി നേതാക്കള്‍ തയാറാകാത്ത സാഹചര്യത്തില്‍ ഇദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, കരാര്‍ റദ്ദാക്കാന്‍ മാത്രം കാരണമൊന്നും കാണുന്നില്ലെന്നാണ് കോടതി വിധിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍